മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം. നടന്‍ മാമുക്കോയ മരിച്ചിട്ട് മലയാള സിനിമാ രംഗത്തുനിന്ന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളൊന്നും മാമുക്കോയയെ അവസാനമായി കാണാന്‍ കോഴിക്കോട്ടേക്ക് എത്തിയില്ല. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്. ഇന്നസെന്റിനോടും മാമുക്കോയയോടും എന്തിനാണ് രണ്ട് തരം നീതി കാണിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും മാമുക്കോയയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയാണ് ചെയ്തത്. മറ്റ് പല യുവതാരങ്ങളും കോഴിക്കോട്ടേക്ക് എത്താന്‍ പരിശ്രമിച്ചില്ല. ഇത് മാമുക്കോയയോടുള്ള ബഹുമാനക്കുറവാണെന്ന് ആളുകള്‍ ആരോപിക്കുന്നു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാമുക്കോയയെ അവഹേളിക്കുകയാണ് മമ്മൂട്ടി അടക്കമുള്ളവര്‍ ചെയ്തതെന്നും അതുകൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഏജന്റ് ബഹിഷ്‌കരിക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു. ‘മരിക്കാന്‍ നേരം എല്ലാ സിനിമാക്കാരും കൊച്ചിയില്‍ പോയി മരിക്കണം’ ‘ മലയാള സിനിമാ ലോകം മാമുക്കോയയോട് ചെയ്തത് ശരിയായില്ല’ ‘ കോഴിക്കോട്ടേക്ക് പോകാന്‍ സമയമില്ലെങ്കില്‍ നിങ്ങളുടെ സമയം കാണാന്‍ ഞങ്ങള്‍ക്കും സമയമില്ല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെയുള്ളത്.
അതേസമയം കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്. ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയും സഹോദരങ്ങളും ഉംറ തീര്‍ത്ഥാടനത്തിനു പോയിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മാമുക്കോയയുടെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തോടൊപ്പം ജപ്പാനില്‍ അവധി ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് മാമുക്കോയ മരിച്ചപ്പോള്‍ നേരിട്ടെത്തി അനുശോചനം അറിയിക്കാന്‍ സാധിക്കാതിരുന്നത്.
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില് നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
നാഗ ചൈതന്യയുടെ പിറന്നാള് ദിനത്തില് അദ്ദേഹത്തിന് പിറന്നാള്…