Categories: latest news

ബിഗ് ബോസ് മത്സരാർത്ഥികളിലൊരാൾ ഗർഭിണി! ഉടൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യും

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് മുന്നോട്ട് പോകുകയാണ്. അഞ്ചാം ആഴ്ചയിലേക്ക് എത്തി നിൽക്കുമ്പോൾ മൂന്ന് പേർ മാത്രമാണ് ഇതുവരെ ഷോയിൽ നിന്നും പുറത്ത് പോയത്. എയ്ഞ്ചലിനും ഗോപികയും എവിക്ഷനിലൂടെ പുറത്തായപ്പോൾ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വൈൾഡ് കാർഡ് എൻട്രിയായി ഷോയിലേക്ക് എത്തിയ ഹനാൻ പുറത്താകുന്നത്. ഇപ്പോഴിത ഒരാൾകൂടി അധികം വൈകാതെ പുറത്താകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

ശ്രുതി ലക്ഷ്മിയാണ് ഷോയിൽ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നത്. എവിക്ഷനിലൂടെയോ ആരോഗ്യ പ്രശ്നങ്ങളോ കാരണമല്ല ശ്രുതിയുടെ പുറത്തുപോക്ക്. മറിച്ച് താരം ഗർഭിണിയാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ കണ്ടെത്തൽ. ഇന്നലെ മോണിംഗ് സോംഗിന് ശേഷം ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട് ചോദിക്കുന്നത്. താന്‍ ക്വിറ്റ് ചെയ്യുമെന്ന് ശ്രുതി പറയുകയും ചെയ്യുന്നുണ്ട്. പിന്നീടാണ് ശ്രുതി ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

തനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന് ശ്രുതി പറയുന്നുണ്ട്. പ്ലാനിംഗ് ഇല്ലായിരുന്നുവോ എന്ന് റെനീഷ ചോദിക്കുന്നുണ്ട്. പ്ലാനിംഗ് ഒക്കെ തന്നെയായിരുന്നു. പക്ഷെ ജീവിതത്തിലെ തിരക്കുകളും കാര്യങ്ങളുമായിരുന്നുവെന്നും കുട്ടിയുണ്ടാകുമ്പോള്‍ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ശ്രുതി പറയുന്നുണ്ട്. സെറ്റില്‍ ആകാനുള്ള സമയമാണ് എടുത്തത്. അങ്ങനെയെങ്കില്‍ താന്‍ തീര്‍ച്ചയായും ക്വിറ്റ് ചെയ്യുമെന്നും ശ്രുതി പറയുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

12 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

15 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

19 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago