Categories: latest news

നിസ്കരിക്കാൻ മറന്നട്ടില്ല, സർട്ടിഫിക്കറ്റിൽ ഞാനിപ്പോഴും മുസ്ലിം: അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. തനി മലയാളി തനിമയാണ് അനുവിനെ എന്നും മലയാളി മനസിൽ നിലനിർത്തുന്നത്. മലയാളികളെ സംബന്ധിച്ചടുത്തോളം ആഘോഷങ്ങളുടെ നാളുകളുമാണ് കടന്നുപോകുന്നത്. ഈസ്റ്ററും വിഷുവും ഇപ്പോഴിത ചെറിയ പെരുന്നാളും. വ്യക്തിപരമായി വിഷുവും പെരുന്നാളും വീട്ടിലെ വലിയ ആഘോഷം തന്നെയാണ്. അതിന് കാരണം രണ്ട് മതത്തിലും വിശ്വസിക്കുന്നവർ അനുവിന്റെ വീട്ടിലുണ്ടന്നത് തന്നെയാണ്. ഇതിനെക്കുറിച്ച് മുൻപ് താരം മനസ് തുറന്നത് പെരുന്നാൾ ദിനത്തിൽ വീണ്ടും ചർച്ചയാവുകയാണ്. 

താന്‍ ഒരു പാതി മുസ്ലീം ആണെന്നാണ് അനു പറഞ്ഞത്. ഉപ്പ അബ്ദുള്‍ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അനു ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു. പിന്നെ ആഘോഷങ്ങള്‍ എല്ലാം ഒന്നാണ്.

തന്റെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിയ്ക്കുന്നത് എന്നും അനു സിത്താര പറഞ്ഞിരുന്നു. നോമ്പുകാല ഓർമ്മകളെക്കുറിച്ചും അനു അന്ന് മനസ് തുറന്നിരുന്നു. നോമ്പുകാലത്ത് കൃത്യമായി വ്രതമെടുക്കാറുണ്ടെന്നും ഉപ്പയുടെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തിമാക്കിയതാണ്. മുസ്ലീം ആചാരങ്ങളും ഹിന്ദു ആചാരങ്ങളും പാലിക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

7 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

8 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

8 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

8 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago