Categories: Gossips

നീലവെളിച്ചം വന്‍ പരാജയം; ആദ്യ ദിന കളക്ഷന്‍ പുറത്ത് !

തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം നീലവെളിച്ചം. ആദ്യ ദിനം വെറും പത്ത് ലക്ഷം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തതെന്നാണ് വിവരം. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്. ഏഴ് കോടിയിലേറെ ചെലവില്‍ നിര്‍മിച്ച ചിത്രമായതിനാല്‍ മുടക്കുമുതല്‍ പോലും ചിത്രത്തിനു തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് ആദ്യദിന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം. നേരത്തെ 1964 ല്‍ ഭാര്‍ഗവീ നിലയം എന്ന പേരില്‍ നീലവെളിച്ചത്തിന് ആദ്യ റീമേക്ക് ഇറക്കിയിരുന്നു. മധു, പ്രേം നസീര്‍ എന്നിവരാണ് അതില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

ഹൃഷികേഷ് ഭാസ്‌കരന്റെ തിരക്കഥയ്ക്ക് ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.

അനില മൂര്‍ത്തി

Recent Posts

സാരിയിൽ വേറിട്ട ഭാവം; മാരീന മൈക്കിളിന്റെ പുതിയ ചിത്രങ്ങൾ

സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന…

8 hours ago

ഈ നടിയെ മറന്നോ? പച്ച സാരിയിൽ വീണ്ടും കവിത നായർ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ…

8 hours ago

സ്റ്റൈലിഷ് ലുക്കിൽ അനഘ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട്…

8 hours ago

ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ സര്‍ജറി, മുന്നറിയിപ്പുമായി ഷക്കീല

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി…

14 hours ago

പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ കമന്റ്; മറുപടിയുമായി ലക്ഷ്മി നായര്‍

മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച്…

14 hours ago

പഠിച്ച് ജോലി നേടിയെടുക്കാനോ പണം സമ്പാദിക്കാനോ എനിക്ക് സാധിക്കില്ല; ദിയ

സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും…

14 hours ago