Categories: Gossips

നീലവെളിച്ചം വന്‍ പരാജയം; ആദ്യ ദിന കളക്ഷന്‍ പുറത്ത് !

തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം നീലവെളിച്ചം. ആദ്യ ദിനം വെറും പത്ത് ലക്ഷം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തതെന്നാണ് വിവരം. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്. ഏഴ് കോടിയിലേറെ ചെലവില്‍ നിര്‍മിച്ച ചിത്രമായതിനാല്‍ മുടക്കുമുതല്‍ പോലും ചിത്രത്തിനു തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് ആദ്യദിന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം. നേരത്തെ 1964 ല്‍ ഭാര്‍ഗവീ നിലയം എന്ന പേരില്‍ നീലവെളിച്ചത്തിന് ആദ്യ റീമേക്ക് ഇറക്കിയിരുന്നു. മധു, പ്രേം നസീര്‍ എന്നിവരാണ് അതില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

ഹൃഷികേഷ് ഭാസ്‌കരന്റെ തിരക്കഥയ്ക്ക് ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.

അനില മൂര്‍ത്തി

Recent Posts

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

2 hours ago

അടിപൊളി ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…

8 hours ago

ഗംഭീര ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

8 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

9 hours ago

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

1 day ago