Categories: latest news

വിവാഹത്തിലും ലിവിങ് റിലേഷൻഷിപ്പിലും പിഴച്ച കമൽ ബന്ധങ്ങൾ

സിനിമയിൽ ഏതൊരാളും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഉയരങ്ങളിലാണ് ഇന്ന് കമൽ ഹസൻ. ഇലകനായകൻ പട്ടത്തിലേക്ക് എത്താൻ അദ്ദേഹം നടത്തിയ പ്രയ്തനങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെയാണ് കോളിവുഡിൽ പകരക്കാരില്ലാത്ത നടനായി കമൽ തുടരുന്നതും. ഏറ്റവും ഒടുവിലിറങ്ങിയ വിക്രത്തിന്റെ വിജയം പോലും ഇത് അടിവരയിടുന്നതാണ്. സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കൈകളും മനസുമെത്തിച്ച കമൽ അവിടെയെല്ലാം വിജയം കണ്ടെത്തുകയും ചെയ്തു. എന്നാൽ വ്യക്തി ജീവിതത്തിൽ പലപ്പോഴും വലിയ തിരിച്ചടികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബന്ധങ്ങളിലും രാഷ്ട്രിയത്തിലുമെല്ലാം അത് സംഭവിച്ചു. 

നിരവധി ആരാധികമാരുള്ള കമലിന് വിവാഹ ജീവിതത്തിൽ പലപ്പോഴും പല ഇണകളെ ആശ്രയിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ പറയപ്പെടുന്ന നല്ലൊരു കുടുംബ ജീവിതം ഉണ്ടാക്കുന്ന കാര്യത്തിൽ നടൻ പരാജയപ്പെട്ടു പോയി. ആദ്യ രണ്ട് വിവാഹ ബന്ധങ്ങലും തകർന്നതോടെ മൂന്നാമത് വിവാഹത്തിലേക്ക് പോകാതെ ലിവിങ് റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു താരം. നല്ലൊരു കുടുംബ ജീവിതം ഉണ്ടാക്കുന്ന കാര്യത്തിൽ നടൻ പരാജയപ്പെട്ടു പോയി. ആദ്യ രണ്ട് വിവാഹ ബന്ധങ്ങലും തകർന്നതോടെ മൂന്നാമത് വിവാഹത്തിലേക്ക് പോകാതെ ലിവിങ് റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു താരം. ഗൗതമിക്കൊപ്പമായിരുന്നു താരത്തിന്റെ ലിവിങ് റിലേഷൻഷിപ്പിലായിരുന്നത്. 

സിനിമയിലെ തുടക്കകാലത്ത് തന്നെ പല പ്രണയങ്ങളും കമൽ ഹാസന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നടി ശ്രീവിദ്യയുമായി ഉണ്ടായിരുന്ന പ്രണയം. എന്നാൽ അതിനിടെയാണ് നര്‍ത്തകി വാണി ഗണപതിയെ കണ്ടിഷ്ടപ്പെട്ട് കമല്‍ ഹാസന്‍ വിവാഹം കഴിക്കുന്നത്. എന്നാൽ വാണി ഭാര്യയായിരിക്കെ നടി സരികയുമായി കമല്‍ അടുത്തു. ആദ്യം ലിവിങ് റിലേഷനിലായിരുന്ന ഇവർ പിന്നീട് വിവാഹം കഴിച്ചു. കമലിന് രണ്ട് മക്കളും ഈ ബന്ധത്തില്‍ ജനിച്ചു. എന്നാൽ പിന്നീട് ഇവർ വേര്‍പിരിയുകയായിരുന്നു.

പിന്നീടാണ് നടി ഗൗതമിയുമായി നടൻ ഇഷ്ടത്തിലാകുന്നത്. ഇരുവരും പതിമൂന്ന് വര്‍ഷത്തോളമാണ് ഒരുമിച്ച് കഴിഞ്ഞത്. ഈ കാലയളവില്‍ ഒരിക്കൽ പോലും വിവാഹത്തെ കുറിച്ച് ചിന്തിച്ചതുമില്ല. എങ്കിലും ഇനിയൊരിക്കലും പിരിയില്ലെന്ന രീതിയിൽ ഇവർ എപ്പോഴും ഒന്നിച്ച് തന്നെ ആയിരുന്നു. എല്ലാ വേദികളിലും കമലിനൊപ്പം ഗൗതമിയും എത്താറുണ്ടായിരുന്നു. എന്നാല്‍ 2016 ല്‍ അപ്രതീക്ഷിതമായി, കമല്‍ ഹാസനുമായി ഇനി ഒന്നിച്ച് ജീവിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതായും വേര്‍പിരിഞ്ഞെന്നും ഗൗതമി പ്രഖ്യാപിക്കുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago