Bigg Boss
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി മുന്നേറുകയാണ്. മത്സരം അഞ്ചാം ആഴ്ചയിലേക്ക് എത്തി നിൽക്കുമ്പോൾ രണ്ട് പേർ മാത്രമാണ് എവിക്ഷനിലൂടെ പുറത്തായത്. ഇപ്പോഴിത ഈ ആഴ്ചയിലേക്കുള്ള നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. പത്ത് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുള്ളത്.
ഈസ്റ്റര്‍ സ്പെഷല്‍ എപ്പിസോഡിലെ സംഭവവികാസങ്ങളെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയായി അഖില്‍ മാരാര്‍, സാഗര്‍ സൂര്യ എന്നിവര്‍ ഈ ലിസ്റ്റില്‍ നേരത്തെ ഇടംപിടിച്ചിരുന്നു. ഇവരുടെ പേര് ആരും പറയേണ്ടതില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഒപ്പം ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ശോഭയെയും പുതിയ വൈല്‍ഡ് കാര്‍ഡ് ഒമര്‍ ലുലുവിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചു. അതേസമയം ഒമർ ലുലുവിന് ആരെയും നോമിനേറ്റ് ചെയ്യാനും സാധിക്കില്ല.
നേരത്തെ തന്നെ നോമിനേഷൻ ലിസ്റ്റിലുൾപ്പെട്ട അഖിലിനും സാഗറിനും പുറമെ ലച്ചു, മനീഷ, സെറീന, ജുനൈസ്, ദേവു, അഞ്ജൂസ്, ഷിജു, നാദിറ എന്നിവരും ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. പത്ത് പേരുടെ ജംബോ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ. ഒരു കാണിക്ക് ദിവസം ഒരു വോട്ട് മാത്രമാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത് എന്നതിനാല്‍ വരും ആഴ്ചത്തെ പ്രകടനം മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…