Categories: latest news

ഗൗരിയ്ക്കുവേണ്ടി മതം മാറി അഭിനവ് ആകാൻ പോയ ഷാരൂഖ് ഖാൻ

ബോളിവുഡിലെ കിംഗ് ഖാനാണ് ഷാരൂഖ് ഖാൻ. പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതത്തിനടയിൽ ബോളിവുഡിന്റെ കൊടുമുടിയിലേക്ക് ഷാരൂഖ് തന്റെ സ്വന്തം പ്രയ്തനം കൊണ്ടാണ് എത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ബോക്‌സ് ഓഫീസിലേക്ക് തിരികെ വന്നപ്പോള്‍ ആരാധകര്‍ നല്‍കിയ സ്വീകരണം ഷാരൂഖ് ഖാന്‍ എന്ന താരത്തിന് ഇന്ത്യന്‍ സിനിമാ ലോകത്തുള്ള സ്വാധീനവും താരപരിവേഷവും വെളിവാക്കുന്നതാണ്.

ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച റൊമന്റിക് ഹീറോയാണ് ഷാരൂഖ്. ബോളിവുഡിലെ താരസുന്ദരിമാരുടെയെല്ലാം സ്വപ്ന നായകനുമാണ് ഷാരൂഖ്.  ബിഗ് സ്ക്രീനിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഷാരൂഖിന്റെ പ്രണയം എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ ഗൗരിയെ നീണ്ടനാളുകളുടെ പ്രണയത്തിനൊടുവിലാണ് ഷാരൂഖ് വിവാഹം കഴിക്കുന്നത്. അതും സിനിമയിലെത്തുന്നതിന് മുൻപ്. 

വിവാഹം മുതൽ തന്നെ ഷാരൂഖിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കരുത്തായി ഗൗരിയുണ്ട്. ബോളിവുഡിലെ പവര്‍ കപ്പിളാണ് ഗൗരിയും ഷാരൂഖും. മതത്തിന്റെ അതിര്‍ വരമ്പുകളെ മറി കടന്നാണ് ഷാരൂഖും ഗൗരിയും ഒരുമിക്കുന്നത്. മുസ്ലീമായ ഷാരൂഖുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബം എതിരായിരുന്നു തുടക്കത്തില്‍. ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് ഗൗരി. വിവാഹ സമയത്ത് ഷാരൂഖിന് 26 വയസും ഗൗരിയ്ക്ക് 21 വയസുമായിരുന്നു പ്രായം. ഇതും കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായി.

അന്നത്തെ പ്രായത്തിന്റെ ചാബല്യത്തില്‍ അറ്റകൈ എന്ന നിലയില്‍ വിവാഹം നടത്തിക്കിട്ടാന്‍ തങ്ങള്‍ ഒരു പദ്ധതിയിട്ടതിനെക്കുറിച്ചും ഗൗരി പറയുന്നുണ്ട്. ഷാരൂഖ് ഖാന്റെ പേര് അഭിനവ് എന്നാക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ഇതോടെ ഷാരൂഖ് ഹിന്ദുവാണെന്ന് മാതാപിതാക്കള്‍ കരുതുമെന്നായിരുന്നു കരുതിയിരുന്നത്. ഇന്ന് അതൊരു ബാലിശമായ തീരുമാനമായിരുന്നുവെന്ന് ചിരിച്ചു കൊണ്ട് ഗൗരി പറയുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago