Categories: latest news

നാഗചൈതന്യയെ മായിക്കാതെ, മറക്കാതെ സാമന്ത

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യ-സാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേർപിരിയൽ തീരുമാനം ഉൾകൊള്ളാൻ ആരാധകർക്ക് സമയം ആവശ്യമായും വന്നു. എന്നാൽ നാഗചൈതന്യയോട് താരത്തിനുള്ള ഇഷ്ടം ഇനിയും മാഞ്ഞട്ടില്ലെന്ന് വാദിക്കുകയാണ് ആരാധകർ. താരത്തിന്റെ ഇടുപ്പിലെ ഒരു ടാറ്റുവാണ് അതിന് കാരണം. 

നേരത്തെ സാമന്ത ഇടുപ്പിന് സമീപം മുൻ ഭർത്താവ് നാഗ ചൈതന്യയുടെ പേര് ടാറ്റൂ കുത്തിയിരുന്നു. ചായ് എന്നായിരുന്നു പച്ച കുത്തിയിരുന്നത്. വിവാഹ മോചനത്തിന് ശേഷവും സാമന്ത അത് നീക്കം ചെയ്തിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളിലും അത് വ്യക്തമാണ്. 

ഏറെ നാളുകൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം എങ്കിലും വിവാഹ ബന്ധം അധികം നീണ്ടു നിന്നില്ല എന്നതാണ്. എങ്കിലും വിവാഹ മോചിതരായി ഒരു വർഷം കഴിഞ്ഞിട്ടും സാമന്ത തന്റെ മുൻ ഭർത്താവിന്റെ പേരെഴുതിയ ടാറ്റൂ നീക്കം ചെയ്തിട്ടില്ല എന്നത് ആരാധകരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. ടാറ്റൂ നീക്കം ചെയ്യാത്തതിന് നിരവധി പേർ സാമന്തയെ അഭിനന്ദിക്കുന്നുമുണ്ട്.

തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രികളിൽ മികച്ച അഭിനയം കാഴ്ച വെച്ച് മുന്നേറുകയാണ് താരം. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സാമന്തയും ഇൻസ്റ്റാഗ്രാമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

9 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

9 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

9 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago