Categories: latest news

ബിഗ് ബോസ്: എന്തിനാണ് താൻ ബുധനാഴ്ച വരുന്നതെന്ന് വെളിപ്പെടുത്തി മോഹൻലാൽ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അതിനിടയിലാണ് ഷോയുടെ പതിവുകൾക്ക് വിപരീതമായി മോഹൻലാൽ ബുധനാഴ്ച വീട് സന്ദർശിക്കാനെത്തുന്നത്. ഇക്കാര്യം മോഹൻലാൽ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താരത്തിന്റെ വരവിന് പിന്നിലെന്താണെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഈ ഘട്ടത്തിലാണ് താൻ എന്തുകൊണ്ടാണ് വരുന്നതെന്ന് മോഹൻലാൽ തന്നെ വ്യക്തമക്കിയിരിക്കുന്നത്. ഇക്കാര്യം ഏഷ്യനെറ്റ് പുറത്തുവിട്ട പ്രെമോയിൽ കൃത്യമായി പറയുന്നുമുണ്ട്. 

“സാധാരണ നമ്മള്‍ കണ്ടുമുട്ടുന്നത് വാരാന്ത്യങ്ങളിലാണ്. തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര പോവേണ്ടതുണ്ട്. അതുകൊണ്ട് ശനിയാഴ്ച വരെ കാക്കാതെ ബുധന്‍, വ്യാഴം ദിനങ്ങളില്‍ ഞാനെത്തും. അന്ന് നമുക്ക് കാണാനും കേള്‍ക്കാനും പറയാനും ഏറെയുണ്ടാവും. അപ്പൊ ഇനി നേരത്തെ, നേരിട്ട് ബുധനാഴ്ച രാത്രി, മോഹന്‍ലാല്‍ പറയുന്നു.” മോഹൻലാൽ വ്യക്തമാക്കി. 

അതേസമയം നിലവിൽ നോമിനേഷനിലുള്ളവർ ഇപ്പോഴും തുടരുകയാണ്. വോട്ടിം ഗ് അവസാനിച്ചിട്ടില്ലെന്നും നോമിനേഷൻ‌ ലിസ്റ്റിൽ എയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി ഇന്ന് മുതൽ ഏപ്രിൽ 17വരെ തുടർന്നും വോട്ട് രേഖപ്പെടുത്താമെന്നും മോഹൻലാൽ അറിയിച്ചു. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. 

ആദ്യ രണ്ട് ആഴ്ചകളിലും ബിഗ് ബോസിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. മത്സരാർത്ഥികൾക്ക് പ്രേക്ഷകരുടെ മുന്നിൽ സ്വയം അവതരിപ്പിക്കുന്നതിന് കൂടുതൽ സമയം നൽകുന്നതിനാണ് ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയത്. രണ്ടാമത്തെ ആഴ്ച എവിക്ഷനിലേക്ക് കടക്കുന്നതിന് മുൻപ് മത്സരാർത്ഥികളായ സാഗറും അഖിലും മോഹൻലാലിന് മുന്നിൽ വെച്ച് കൊമ്പുകോർക്കുകയായിരുന്നു. ഇതോടെ മോഹൻലാൽ ഷോ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

17 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

20 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

24 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago