Categories: latest news

സാമന്തയുടേത് സഹതാപം നേടാനുള്ള ശ്രമം; ഐറ്റം ഡാൻസ് പോലും ജീവിക്കാൻ – ചിട്ടി ബാബു

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് സാമന്ത്. തമിഴിലും തെലുങ്കിലുമായി മിന്നും പ്രകടനം നടത്തി മുന്നേറുന്നതിനിടയിലാണ് അപൂർവ്വരോഗം താരത്തിന്റെ വളർച്ചയ്ക്ക് കൂച്ചുവിലങ്ങിടുന്നത്. ഇതോടെ താരത്തിന്റെ താരമൂല്യം ഇടിഞ്ഞുവെന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ചിട്ടി ബാബു. താരത്തിന്റെ സിനിമ ജീവിതം തന്നെ അവസാനിച്ചുവെന്നാണ് ചിട്ടി ബാബു പറയുന്നത്. 

‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സ് ചെയ്തതു പോലും ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണെന്നാണ് ചിട്ടിബാബുവിന്റെ ആരോപണം.

‘‘സിനിമയുടെ പ്രമോഷന് വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നത്. വിവാഹമോചനത്തിന് ശേഷം പുഷ്പയില്‍ ഐറ്റം ഡാൻസ് ചെയ്തത് ജീവിക്കാനുള്ള മാര്‍ഗത്തിനു വേണ്ടിയാണ്. സ്റ്റാര്‍ നായിക എന്ന പദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയാണ്. നായികയായുള്ള നടിയുടെ കരിയര്‍ അവസാനിച്ചു. നായികാ പദവി നഷ്ടപ്പെട്ട സാമന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്ന് ഓർത്താണ് അദ്ഭുതപ്പെട്ടത്.” ചിട്ടി ബാബു പറഞ്ഞു. 

സാമന്തയ്ക്ക് ഇനി താരപദവിയിലേക്ക് തിരിച്ചെത്താൻ സാധിക്കില്ലെന്നും ചിട്ടി ബാബു കൂട്ടിച്ചേർത്തു. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം. യശോദ സിനിമയുടെ പ്രമോഷനിടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടന്‍ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തത്. തന്റെ പ്രശ്നങ്ങൾ ഇങ്ങനെ പുറത്തു പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

17 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

17 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

20 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

21 hours ago