Ahaana
അച്ഛന്റെ രാഷ്ട്രീയം തന്നെ മോശമായി ബാധിക്കുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് അഹാന കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്‌സ് ആണെന്നും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ അളക്കേണ്ടതില്ലെന്നും അഹാന പറഞ്ഞു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ അച്ഛന്റെ രാഷ്ട്രീയം എന്നെ നെഗറ്റീവായി സ്വാധീനിക്കുന്നു എന്ന് തോന്നിയിട്ടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും അതില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കരിയറും അദ്ദേഹത്തിന്റെ ചോയ്‌സുമാണ്. അടി എന്ന സിനിമ ഞാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവരെ അറിയിക്കുന്നത്. അല്ലാതെ ഞാന്‍ ചെയ്‌തോട്ടെ അച്ഛാ എന്ന് മുന്‍പേ ചോദിക്കുന്നില്ല,’ അഹാന പറഞ്ഞു.
കൃഷ്ണ കുമാര്‍ ഒരു വ്യക്തിയും അഹാന മറ്റൊരു വ്യക്തിയുമാണ്. നമ്മള്‍ ഒരു വീട്ടിലാണ് ജീവിക്കുന്നതെന്ന് വെച്ച് ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിന്റെ ഒരു ഭാഗത്തും വരാന്‍ പാടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം – അഹാന കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…