Categories: latest news

ഒമർ ലുലു ബിഗ് ബോസിലേക്; പുറത്താവുക ലെച്ചു

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഒരു എവിക്ഷൻ മാത്രമാണ് ഇതുവരെ സംഭവിച്ചത്. ഏയ്ഞ്ചലീന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയത്. അസുഃഖത്തെ തുടർന്ന് വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലെത്തിയ ഹനാനും പുറത്തു പോയിരുന്നു. അതേസമയം നാലാം ആഴ്ച പല ട്വിസ്റ്റുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരിക്കും ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ ഒമര്‍ ലുലു ആണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളിലെല്ലാം തന്നെ ഒമര്‍ ലുലു സിനിമകളിലെ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ഒടുവില്‍ ഒമര്‍ ലുലു തന്നെ ബിഗ് ബോസിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ ആഴ്ച മിഡ് വീക്ക് എവിക്ഷനുണ്ടാകുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഈ എപ്പിസോഡിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൂടെയാണ് ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാള്‍ ഇന്ന് ബിഗ് ബോസ് വീടിനോട് യാത്ര പറയുകയും ചെയ്യുന്നുണ്ട്. പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത് ലച്ചു ഗ്രാം ആയിരിക്കും ബിഗ് ബോസ് വീടിനോട് ഈ ആഴ്ച യാത്ര പറയുന്നത്.

അതേസമയം നിലവിൽ നോമിനേഷനിലുള്ളവർ ഇപ്പോഴും തുടരുകയാണ്. വോട്ടിം ഗ് അവസാനിച്ചിട്ടില്ലെന്നും നോമിനേഷൻ‌ ലിസ്റ്റിൽ എയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി ഇന്ന് മുതൽ ഏപ്രിൽ 17വരെ തുടർന്നും വോട്ട് രേഖപ്പെടുത്താമെന്നും മോഹൻലാൽ അറിയിച്ചു. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. 

ആദ്യ രണ്ട് ആഴ്ചകളിലും ബിഗ് ബോസിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. മത്സരാർത്ഥികൾക്ക് പ്രേക്ഷകരുടെ മുന്നിൽ സ്വയം അവതരിപ്പിക്കുന്നതിന് കൂടുതൽ സമയം നൽകുന്നതിനാണ് ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയത്. രണ്ടാമത്തെ ആഴ്ച എവിക്ഷനിലേക്ക് കടക്കുന്നതിന് മുൻപ് മത്സരാർത്ഥികളായ സാഗറും അഖിലും മോഹൻലാലിന് മുന്നിൽ വെച്ച് കൊമ്പുകോർക്കുകയായിരുന്നു. ഇതോടെ മോഹൻലാൽ ഷോ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. 

അനില മൂര്‍ത്തി

Recent Posts

അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കരുത്: ആലിയ

ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ…

4 hours ago

തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എന്റെ ഒരു അമ്മായിയാണ്: ഉര്‍വശി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…

4 hours ago

സാരിയില്‍ മനോഹരിയായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

7 hours ago

അമ്മയാകാനുള്ള കാത്തിരിപ്പില്‍ ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

7 hours ago