Categories: latest news

കന്യകാത്വം എപ്പോഴാണ് നഷ്ടപ്പെട്ടത്? ആരാധകന്റെ ചോദ്യത്തിനുള്ള ഇലിയാനയുടെ മറുപടി വൈറൽ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിലൊരാളാണ് ഇലിയാന. നൻപൻ എന്ന സൂപ്പർ ഹിറ്റ് വിജയ് ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച ഇലിയാന അഭിനേത്രിയെന്ന നിലയിൽ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് തമിഴിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കും താരം ചേക്കേറുന്നത്. ബർഫിയെന്ന ആദ്യ ചിത്രം വിജയമായതോടെ താരം അതിവേഗം സിനിമ രംഗത്ത് സജീവമാവുകയായിരുന്നു. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഇലിയാന തന്റെ ഗ്ലാമറസ് – ബോൾഡ് ലുക്കിലൂടെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇലിയാംനയുടെ നിലപാടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇലിയാനയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അത്തരത്തിൽ ഒരു ആരാധകന്റെ ചോദ്യത്തിന് ഇലിയാന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ കന്യകാത്വത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ”എപ്പോഴാണ് നിങ്ങള്‍ക്ക് കന്യകാത്വം നഷ്ടമായത്?” എന്നായിരുന്നു ഒരാളുടെ ചോദ്യം. നിന്റെ അമ്മ എന്തായിരിക്കും പറയുക എന്നായിരുന്നു ഇലിയാന നല്‍കിയ മറുപടി. ഇതോടെ ചോദ്യച്ചയാൾ കണ്ടം വഴിയോടേണ്ട സ്ഥിതിയായി. 

അതേസമയം താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇലിയാന ഡിക്രൂസ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചര്‍ ആരംഭിക്കുന്നു എന്നാണ് ഉടുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാത്തവള്‍ എന്ന് കേട്ടപ്പോള്‍ വേദന തോന്നി: അപ്‌സര

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…

14 hours ago

വളകാപ്പ് ഗംഭീരമാക്കി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago

ഒരു ഷോ കാരണം തകരുന്നതാണോ ജീവിതം; വീണ ചോദിക്കുന്നു

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

14 hours ago

ഞാന്‍ ചെടികളോട് സംസാരിക്കും: മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

14 hours ago

നമ്മളെ നേരിട്ട് അറിയാത്തവരാണ് അധിക്ഷേപിക്കുന്നത്: മാളവിക മേനോന്‍

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്…

14 hours ago

എന്നെ അമ്മ എന്ന് ആദ്യമായി വിളിച്ചത്; തൃഷ പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

14 hours ago