Mohanlal (Bigg Boss)
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി മുന്നേറുന്നതിനിടയിൽ വീട്ടിൽ വമ്പൻ ട്വിസ്റ്റുകൾക്ക് സാധ്യതയേറുന്നു. പതിവിന് വിപരിതമായി മോഹൻലാൽ ബുധനാഴ്ച വീട്ടിലെത്തുന്നതാണ് ഉദ്വേഗം ജനിപ്പിക്കുന്നത്. സാധാരണ ഗതിയിൽ ശനി, ഞായർ ദിവസങ്ങളിലാണ് താരം ബിഗ് ബോസിലെത്തി മത്സരാർത്ഥികളെ കാണാറുള്ളത്. കഴിഞ്ഞ ദിവസം എപ്പിസോഡിന്റെ അവസാനം മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“ബി ഗ് ബോസ് വീട്ടിൽ നിന്നും ആര് പുറത്തുപോകണം എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ പല ട്വിസ്റ്റുകളും ഇനിയും ഈ യാത്രയിൽ പ്രതീക്ഷിക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി നമ്മൾ ഇനി തമ്മിൽ കാണുന്നത് വരുന്ന ബുധനാഴ്ചയാണ്. അതിന് ഒരു കാരണം ഉണ്ട്. അതെന്താണെന്ന് ഞാൻ ബുധനാഴ്ച പറയാം”, എന്നാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം നിലവിൽ നോമിനേഷനിലുള്ളവർ ഇപ്പോഴും തുടരുകയാണ്. വോട്ടിം ഗ് അവസാനിച്ചിട്ടില്ലെന്നും നോമിനേഷൻ ലിസ്റ്റിൽ എയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി ഇന്ന് മുതൽ ഏപ്രിൽ 17വരെ തുടർന്നും വോട്ട് രേഖപ്പെടുത്താമെന്നും മോഹൻലാൽ അറിയിച്ചു. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്.
ആദ്യ രണ്ട് ആഴ്ചകളിലും ബിഗ് ബോസിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. മത്സരാർത്ഥികൾക്ക് പ്രേക്ഷകരുടെ മുന്നിൽ സ്വയം അവതരിപ്പിക്കുന്നതിന് കൂടുതൽ സമയം നൽകുന്നതിനാണ് ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയത്. രണ്ടാമത്തെ ആഴ്ച എവിക്ഷനിലേക്ക് കടക്കുന്നതിന് മുൻപ് മത്സരാർത്ഥികളായ സാഗറും അഖിലും മോഹൻലാലിന് മുന്നിൽ വെച്ച് കൊമ്പുകോർക്കുകയായിരുന്നു. ഇതോടെ മോഹൻലാൽ ഷോ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…