Categories: latest news

ഞാനിവിടെ ഇഷ്ടപ്പെട്ട് വരികയായിരുന്നു; ബിഗ് ബോസിൽ നിന്ന് കരഞ്ഞുകൊണ്ട് വിടുപറഞ്ഞ് എയ്ഞ്ചലിൻ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിൽ നിന്നും എവിക്ഷനിലൂടെ ആദ്യ മത്സരാർത്ഥി പുറത്തേക്ക്. എയ്ഞ്ചലിനാണ് പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നും പുറത്തായത്. വിഷു ആഘോഷങ്ങൾക്കിടയിലായിരുന്നു ഇത്തവണത്തെ എവിക്ഷൻ. ശോഭ, ദേവു, ഷിജു, ജുനൈസ്, നാദിറ, ശ്രുതി ലക്ഷ്മി, സാഗര്‍, മനീഷ, അഖില്‍ മാരാര്‍ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. 

റെനീഷ, ഗോപിക, വിഷ്ണു, റിനോഷ്, അനിയൻ എന്നിവർ സെയ്ഫ് ആണെന്ന് ആദ്യം തന്നെ അറിയിച്ച മോഹൻലാൽ എയ്ഞ്ചലിനാണ് പുറത്തായതെന്നും കൂട്ടിച്ചേർത്തു. ഇതോടെ പൊട്ടിക്കരയാൻ ആരംഭിച്ച എയ്ഞ്ചലിൻ വ ളരെയധികം സങ്കടത്തോടെയാണ് ബിഗ് ബോസിൽ നിന്നും പുറത്തേക്ക് വന്നത്. ഞാനിവിടെ ഇഷ്ടപ്പെട്ട് വരുകയായിരുന്നുവെന്ന് എയ്ഞ്ചലിൻ പറഞ്ഞു. 

“ആദ്യമൊന്നും എനിക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നീട് അഡ്ജസ്റ്റായി. ഇടയ്ക്ക് തോന്നുമായിരുന്നു ഞാൻ എവിക്ട് ആകുമെന്ന്. ടാസ്ക് കളിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമായി കാണില്ല. ടാസ്കിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് പേഴ്സണാലിറ്റിക്കും എത്തിക്സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എല്ലാവരേയും ഓർക്കും.” എയ്ഞ്ചലിൻ കൂട്ടിച്ചേർത്തു. എയ്ഞ്ചലിൻ പോയതിൽ മത്സരാർഥികളെല്ലാവരും വിഷമത്തിലാണ്. 

അനില മൂര്‍ത്തി

Recent Posts

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

2 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

48 minutes ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago

ചിരിച്ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

മനോഹരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

24 hours ago