Categories: latest news

എനിക്ക് കിട്ടേണ്ട അംഗീകാരമാണ് അസീന് ലഭിച്ചത്; കൊച്ചുകുട്ടിയെപോലെ പൊട്ടിക്കരഞ്ഞ് അനുഷ്ക

ബോളിവുഡിൽ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്ക ശർമ. ആരും കൊതിക്കുന്ന വളർച്ചയായിരുന്നു സിനിമയിൽ അനുഷ്ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദർമാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്. എന്നാൽ തുടക്കത്തിൽ തനിക്ക് അവകാശപ്പെട്ട അംഗീകാരം മലയാളി താരം അസിന് നൽകിയതിലെ വിഷമം വർഷങ്ങൾക്കിപ്പുറം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 

മോഡിലിംഗിലൂടെയായിരുന്നു അനുഷ്‌ക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായ രബ്‌നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. ചിത്രത്തിലെ അനുഷ്‌കയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഭാവി താരമെന്ന് സിനിമാ ലോകവും ആരാധകരും അനുഷ്‌കയെ വിലയിരുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം അനുഷ്‌കയെ തേടിയെത്തുമെന്നായിരുന്നു ആരാധകരും അനുഷ്‌കയും കരുതിയിരുന്നത്.

എന്നാൽ പുരസ്കാരം സമ്മാനിച്ചത് മലയാളി താരം അസിനായിരുന്നു. ഗജിനിയിലെ പ്രകടനമാണ് അസിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഈ തീരുമാനം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്ന അസിന്‍ അനുഷ്‌കയേക്കാള്‍ സീനിയറായിരുന്നു. അങ്ങനെയുള്ള അസിന് പുതുമുഖത്തിനുള്ള പുരസ്‌കാരം നല്‍കിയത് വിമര്‍ശിക്കപ്പെട്ടിരുന്നു.

”ഞാന്‍ കണക്കുക്കൂട്ടലൊക്കെ നടത്തിയിരുന്നു. അസിന്‍ ഗജിനിയുടെ തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും ചെയ്തിട്ടുണ്ട്. എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നടിയാണ്. അതുകൊണ്ട് സ്വാഭാവികമായും അവര്‍ക്ക് നല്‍കില്ല. അതിനാല്‍ എനിക്ക് തന്നെ കിട്ടും. ഞാന്‍ പുതുതായി വന്നതല്ലേ. എനിക്ക് ആണ് പ്രോത്സാഹനം വേണ്ടത്. എനിക്ക് വിഷമവും സങ്കടവും തോന്നി. ഞാനൊരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു” എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago