തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിയോയിൽ ദളപതി വിജയ്ക്കൊപ്പം കമൽ ഹാസനും. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന അപ്ഡേഷനാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ലോകേഷ് കനകരാജ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രവുമായി എത്തുന്നത്. കൈതി, വിക്രം സിനിമകളിലെ താരങ്ങൾക്കും സംഭവങ്ങൾക്കും ലിയോയിലും റഫറൻസും സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ലിയോയിൽ ഭാഗമാകുന്നു. പുതിയ സൂചന നൽകിയിരിക്കുന്നത് ചിത്രത്തിന്റെ ആർട് ഡയറക്ടറായ സതീഷ് കുമാറാണ്. വിക്രം എന്ന ചിത്രത്തിലെ കമൽ ഹാസൻ്റെ വേഷത്തെ പരോക്ഷമായി പരാമർശിക്കുന്ന “ദി ഈഗിൾ ഈസ് കമിംഗ്” എന്ന പോസ്റ്ററാണ് സതീഷ് കുമാർ ട്വിറ്ററിലൂടെ പങ്കിട്ടത്. ഇതോടെയാണ് കമലഹാസൻ അതിഥി താരമായി ലിയോയിൽ എത്തുമെന്നുള്ള പ്രതീക്ഷയേറിയത്.
നേരത്തെ കൈതിയിലെ കാർത്തിയുടെ റഫറൻസ് വിക്രത്തിൽ കൊടുത്തിരുന്നു. വിക്രത്തിൽ കൊടൂര വില്ലൻ കഥാപാത്രം റോളക്സായി സൂര്യയെ അതിഥി വേഷത്തിലൂടെ ലോകേഷ് കനകരാജ് അവതരിപ്പിച്ചിരുന്നു. കാർത്തി, സൂര്യ എന്നിവരുടെ അതിഥി വേഷവും ഇതോടെ ലിയോയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ലിയോയുടെ ഷൂട്ടിംഗ് ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…
മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…
മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…
ബിഗ് ബോസ് മലയാളം സീസണ് 8 വിജയകരമായി…
ബിസിനസ്, അഭിനയം, പഠനം ഒക്കെയായി തിരക്കേറിയ ജീവിതം…