വിഷു ആഘോഷങ്ങൾ നാടെങ്ങും തുടരുമ്പോൾ സോഷ്യൽ മീഡിയിയിലും തകർക്കുകയാണ് താരങ്ങൾ. മലയാളികളുടെ പ്രിയ താരം ദീപ്തി സതിയുടെ വിഷു ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വിഷു സാരിയിൽ അതീവ ഗ്ലാമറസ് പോസുകളുമായാണ് താരം ഇൻസ്റ്റാഗ്രാം കീഴടക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ ഇതിനോടകം തന്നെ തന്റെ സാനിധ്യം അറിയിച്ച നടിയാണ് ദീപ്തി സതി.
മലയാളത്തിന് പുറമെ മറാത്തി, കന്നഡ, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു കഴിഞ്ഞു. മോഡലിംഗിലൂടെ തന്റെ കരിയർ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം.
സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്.
പാതി മലയാളിയായ ദീപ്തിയുടെ ജനനവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിലായിരുന്നു. പ്രസിദ്ധമായ സെന്റ് സേവ്യഴ്സ് കോളെജിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് ദീപ്തി സിനിമ, മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…