Categories: latest news

ബിഗ് ബോസിൽ നിന്നും എയ്ഞ്ചലിൻ പുറത്ത്; ഗോപികയ്ക്ക് സംഭവിച്ചതെന്ത്?

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വാശിയോടെ മുന്നേറുന്നതിനിടെ ഹൗസിലെ   ആദ്യ പുറത്താകൽ പൂർത്തിയായിരിക്കുകയാണ്. ആദ്യം വന്ന റിപ്പോർട്ടുകൾ കോമണറായ മത്സരാർഥി ​ഗോപിക ​ഗോപി ഹൗസിൽ നിന്നും പുറത്തായി എന്നാണ്. എന്നാൽ ഇപ്പോൾ വരുന്ന സൂചനകൾ വ്യക്തമാക്കുന്നത് എയ്ഞ്ചലിനാണ് പുറത്തായിരിക്കുന്നതെന്നാണ്. 

കോമണർ എന്ന പേരിൽ തുടക്കത്തിൽ നല്ല പ്രേക്ഷക പിന്തുണ ലഭച്ചുവെങ്കിൽ കൂടയും പിന്നീട് പതിയെ അത് കുറയുകയായിരുന്നു. ​ഗോപികയുടെ ​ഗെയിം രീതിയോട് ഒരു വിഭാ​ഗം പ്രേക്ഷകർക്ക് യോജിപ്പുണ്ടായിരുന്നില്ല. സീസൺ ഫോറിലെ മത്സരാർഥി ശാലിനി നായരായിരുന്നു ​ഗോപികയ്ക്ക് എല്ലാ പിന്തുണയും നൽകി ഹൗസിൽ എത്തുന്നത് വരെ ഒപ്പം നിന്നത്. ഗോപിക എവിക്ടാകാത്തതിൽ സന്തോഷമുണ്ടെങ്കിലും ഏയ്ഞ്ചലിൻ പുറത്തായിയെന്ന് അറിഞ്ഞതിലും സങ്കടമുണ്ടെന്ന് ശാലിനി തന്നെയാണ് പറഞ്ഞത്.

പതിനെട്ട് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലെ ആദ്യ എലിമിനേഷൻ വീക്ക് കൂടിയാണിത്. മത്സരാർത്ഥികളെ മനസിലാക്കുന്നതിന് പ്രേക്ഷകർക്ക് സമയം അനുവദിക്കുന്നതിന്റെ ഭാഗമായി ആദ്യ ആഴ്ചയിലെ എലിമിനേഷൻ ഒഴിവാക്കിയിരുന്നു. രണ്ടാം ആഴ്ചയിൽ എവിക്ഷൻ നടക്കേണ്ട സമയത്ത് മത്സരാർഥികൾ തമ്മിലുള്ള വഴക്ക് കണ്ട് രോഷംപൂണ്ട് മോഹൻലാൽ ഷോയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ഈ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയകളെ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ നോക്കി കാണുന്നത്. 

അനില മൂര്‍ത്തി

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

13 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

13 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

18 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago