Categories: latest news

അവസരങ്ങൾക്കായി സ്ഥിരം നൈറ്റ് പാർട്ടികളിൽ പോകുമായിരുന്നു; സ്നേഹയ്ക്കെതിരെ രംഗനാഥൻ

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് സ്നേഹ. തമിഴിലും മലയാളത്തിലും സൂപ്പർ താരങ്ങളുടെയടക്കം നായികയായി തിളങ്ങിയ സ്നേഹ സ്മൈലിംഗ് ബ്യൂട്ടിയെന്നാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. സൗന്ദര്യവും ചിരിയും അഭിനയവുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നാണ് ആരാധകർ പറയുന്നതും. എന്നാൽ താരത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ഥ നടൻ ഫയൽവാൻ രംഗനാഥൻ. 

തുടക്കകാലത്ത് സിനിമയിൽ അവസരം കിട്ടാൻ സ്നേഹ ചെയ്ത ചില കാര്യങ്ങളെ കുറിച്ചാണ് ഫയൽവാൻ രം​ഗനാഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യകാലത്ത് നടി സ്നേഹ കൂടുതലും അഭിനയിച്ചിരുന്നത് മലയാള സിനിമയിലായിരുന്നുവെന്നും. സ്നേഹ പലപ്പോഴും നൈറ്റ് പാർട്ടികളിൽ പോയി സിനിമാ ഓഫറുകൾ സംഘടിപ്പിക്കുമായിരുന്നുവെന്നുമാണ് രംഗനാഥൻ പറയുന്നത്. സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചത്. 

നായിക റോളിലും സഹനായിക റോളിലും അഭിനയം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്നേഹ അവസാനമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമ ക്രിസ്റ്റഫറാണ്. മമ്മൂട്ടിയുടെ ഭാര്യ വേഷമായിരുന്നു സ്നേഹ ചെയ്തത്. എന്നവളെ എന്ന ചിത്രത്തിലൂടെയാണ് സ്നേഹ തമിഴ് സിനിമയിൽ നടിയായി അരങ്ങേറ്റം കുറിച്ചത്. 

നടൻ പ്രസന്നയെയാണ് സ്നേഹ വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹ​മായിരുന്നു. അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലാണ് നടി സ്നേഹയും നടൻ പ്രസന്നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചതും. ഇതിന് പിന്നാലെ സ്‌നേഹയുടെ മോഡലിംഗ് ഷോകളിലും സിനിമകളുടെ പ്രിവ്യൂ ഷോകളിലും പ്രസന്ന സ്ഥിരം സാന്നിധ്യമായി.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago