കലക്കൻ ഫൊട്ടോഷൂട്ടുമായി വീണ്ടും മലയാളികളുടെ പ്രിയ താരം വേദിക. തെന്നിന്ത്യൻ സിനിമകളിലെ സജീവ സാനിധ്യമാണ് വേദിക കുമാർ. ഇതിനോടകം തന്നെ മലയാളം, തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിൽ നായികയായി വേദിക അഭിനയിച്ചു കഴിഞ്ഞു.
ഇൻസ്റ്റാഗ്രാമിലും തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ത്രസിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള വേദികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം. ശ്രിങ്കാരവേലനിൽ ദിലീപിന്റെ നായിക കഥാപാത്രമായി മലയാളത്തിലും വരവറിയിച്ചു.
പരദേശി എന്ന ചിത്രത്തിലെ അങ്കമ്മ വേദികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. തമിഴിൽ വലിയ കോമേർഷ്യൽ വിജയം നേടിയ കാഞ്ചന 3യിലും ഗ്ലാമറസ് റോളിൽ വേദികയെത്തിയിരുന്നു.
മോഡലിംഗിലൂടെയാണ് വേദികയും അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരുപിടി മികച്ച പ്രകടനങ്ങളിലൂടെ സിനിമയിൽ സജീവമാകാൻ വേദികയ്ക്ക് സാധിക്കുകയായിരുന്നു.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…