Categories: latest news

പെട്ടി പൂട്ടി; ഹനാൻ ബിഗ് ബോസിൽ നിന്നും പുറത്ത്

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടയിൽ ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ് ബിഗ് ബോസിൽ നിന്നും പുറത്തു വരുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിലെത്തിയ ഹനാൻ ഷോയിൽ നിന്ന് പുറത്തേക്കെന്നാണ് ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. സ്ലോ പേസിൽ പോയിക്കൊണ്ടിരുന്ന ബിഗ് ബോസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഹനാന് സാധിച്ചിരുന്നു. 

എന്നാൽ ബിഗ് ബോസ് വീട്ടിലെത്തി ഒരാഴ്ച പോലും തികയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്നപ്പോള്‍ തന്നെ ചില അടികള്‍ക്ക് ഹനാന്‍ തിരികൊളുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് താരത്തെ മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും ബിഗ് ബോസ് അറിയിച്ചിരുന്നു.

ഇതിനിടെയാണ് ഇപ്പോള്‍ ഹനാന്‍ ഷോയില്‍ നിന്നും പുറത്തായതായി അറിയിച്ചിരിക്കുന്നത്. സഹ മത്സരാർത്ഥികളോട് ഹനാന്റെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് ബാഗ് സ്റ്റോര്‍ റൂമില്‍ കൊണ്ടു വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദിവസത്തേക്ക് ഹനാന് വിശ്രമം വേണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചതെന്നാണ് ബിഗ് ബോസ് പറഞ്ഞത്. എങ്കിലും വസ്ത്രങ്ങള്‍ കൊണ്ടു പോയ സ്ഥിതിയ്ക്ക് താരം ഉടനെ തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനും ഹനാൻ വിസമ്മതിച്ചിരുന്നു. നിക്ക് ഭക്ഷണം വേണ്ട. ഇന്ന് ഭക്ഷണം വേണ്ടെന്ന് ഹനാൻ ജുനൈസിനോട്. തലകറങ്ങി വീണാൽ തനിക്ക് പോകാൻ വേറെ വീട് ഉണ്ടെന്നും ഹനാൻ ജുനൈസിനോട് പറയുന്നു. ഇനി മുതൽ ഞാൻ വ്രതത്തിലാണ്. ഞാൻ ഇവിടുന്ന് ഇനി ഒന്നും കഴിക്കില്ലെന്ന് ഹനാൻ ശോഭയോട് പറഞ്ഞത്. 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

15 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

18 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

22 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago