Categories: latest news

ബിഗ് ബോസിൽ നിന്ന് ഒന്നും കഴിക്കില്ലെന്ന് ഹനാൻ; പിന്നാലെ ആശുപത്രിയിൽ

ബിഗ് ബോസ് അഞ്ചാം പതിപ്പ് പുരോഗമിക്കുന്നതിനിടെ ഒരു മത്സരാർത്ഥികൂടെ ആശുപത്രിയിൽ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഈ ആഴ്ച വീട്ടിലെത്തിയ ഹനാനാണ് ഇത്തവണ ആശുപത്രിയിലായത്. എപ്പിസോഡിന്റെ തുടക്കം മുതൽ ഹനാൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഭക്ഷണവും ഒഴിവാക്കിയതാണ് സ്ഥിതി വഷളാക്കിയത്. വീക്കിലി ടാസ്ക്കിനോട് അനുബന്ധിച്ച് നടന്ന വഴക്കാണ് നിരാഹരത്തിലേക്ക് അടക്കം നയിച്ചത്. 

തനിക്ക് ഇന്നലെ വയ്യാതിരുന്നിട്ട് പോലും എല്ലാരും എന്നെ വേറെയെന്തോ പോലെയാ നോക്കിയതെന്ന് ഗോപിക പറയുന്നടുത്താണ് സംവഭവികാസങ്ങളുടെ തുടക്കം. ലച്ചു ഒന്നും എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. ആകെ കൂടെ നിന്നത് റെനീഷയും മനീഷ ചേച്ചിയും മാത്രമാണെന്നും ഗോപിക കരഞ്ഞു കൊണ്ട് പറയുന്നു. ബോസ് പറയുമ്പോൾ പോകാൻ വേണ്ടി തന്നെയാ ഞാനിവിടെ നിൽക്കുന്നത്. എന്റെ ബോസിനെ എനിക്ക് വിശ്വാസമുണ്ട്. ബോസ് വിലയിരുത്തട്ടേ എന്ന് ഹനാൻ പറയുന്നു.

അതേസമയം ആരൊക്കെയാ സഹോദരങ്ങളെന്ന് ഞാൻ ഉറപ്പു വരുത്തിയിട്ടില്ലെന്ന് എയ്ഞ്ചലിനോട് ഹനാൻ പറയുന്നുണ്ട്. എയ്ഞ്ചലിന് വേണ്ടി ഹനാൻ പാട്ട് പാടി കൊടുക്കുന്നുണ്ട്. എനിക്ക് ഭക്ഷണം വേണ്ട. ഇന്ന് ഭക്ഷണം വേണ്ടെന്ന് ഹനാൻ ജുനൈസിനോട്. തലകറങ്ങി വീണാൽ തനിക്ക് പോകാൻ വേറെ വീട് ഉണ്ടെന്നും ഹനാൻ ജുനൈസിനോട് പറയുന്നു. ഇനി മുതൽ ഞാൻ വ്രതത്തിലാണ്. ഞാൻ ഇവിടുന്ന് ഇനി ഒന്നും കഴിക്കില്ലെന്ന് ഹനാൻ ശോഭയോട് പറയുന്നു.

ഇതിന് ശേഷം ഹനാന്റെ ആരോഗ്യം കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് ഹനാനോട് മെഡിക്കൽ റൂമിലേക്ക് മാറാൻ ബിഗ് ബോസ് തന്നെ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഉറങ്ങണമെന്നാണ് ഹനാൻ പറയുന്നത്. ഹനാനെ മെഡിക്കൽ റൂമിൽ നിന്ന് വിശദ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago