Categories: latest news

കരീനയുമായുള്ള സാറയുടെ സൗഹൃദത്തിൽ അതൃപ്തി? തുറന്ന് പറച്ചിലുമായി താരം

ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയ വിവാഹമായിരുന്നു സെയ്ഫ് അലി ഖാന്റെയും അമൃതയുടേതും. 90കളിൽ ബോളിവുഡിൽ നിറഞ്ഞ് നിന്ന നടിമാരിൽ ഒരാളായിരുന്നു അമൃത സിങ്. ആ കാലഘട്ടത്തിലെ മികച്ച നടി‌യും താരമൂല്യമുള്ള പ്രതിഭയുമായിരുന്നു അമൃത. ഇതിനിടയിലാണ് സെയ്ഫ് അലി ഖാനുമായുള്ള പ്രണയം ഉടലെടുക്കുന്നത്. പതിമൂന്ന് വയസിന്റെ വ്യത്യാസത്തിലാണ് സെയ്ഫ് അലി ഖാനെ അമൃത സിങ് വിവാഹം കഴിച്ചത്. വധുവിന് വരനേക്കാൾ പതിമൂന്ന് വയസ് കൂടുതൽ എന്നത് വലിയൊരു തെറ്റായിട്ടാണ് അക്കാലത്ത് കാണപ്പെട്ടിരുന്നത്.

പ്രണയം വിവാഹത്തിലെത്തിയെങ്കിലും ബന്ധം നീണ്ടു നിന്നത് 13 വർഷം മാത്രമാണ്. ഇതിനിടയിലാണ് രണ്ട് കുട്ടികൾക്കും അമൃത ജന്മം നൽകുന്നത്. സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും. 2004ൽ സെയ്ഫും അമൃതയും വേർപിരിഞ്ഞു. സെയ്ഫുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ രണ്ട് കുട്ടികളുടേയും സംരക്ഷണം അമൃതയ്ക്ക് ലഭിച്ചു. അമൃതയിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം സെയ്ഫ് അലി ഖാൻ 20ൽ നടി കരീന കപൂറിനെ രണ്ടാം വിവാഹം കഴിച്ചു.

രണ്ടാം വിവാഹത്തിന് ശേഷവും മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു സെയ്ഫ്. അവർക്കൊപ്പം സമയം ചെലവഴിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യും. ആ അടുപ്പം കരീനയോടും കുട്ടികൾക്കുണ്ടായി എന്നതാണ് വാസ്തവം. സാറയും കരീനയും തമ്മിൽ നല്ല സൗഹൃദം വെച്ചിരിക്കുന്നതിൽ അമൃതയ്ക്ക് അസംതൃപ്തിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അതിൽ ഒരു ശതമാനം പോലും ശരിയില്ലെന്നും അങ്ങനെയുണ്ടായിരുന്നുവെങ്കിൽ വിവാഹത്തിൽ പങ്കെടുക്കാൻ മകളെ അയക്കില്ലായിരുന്നുവെന്നുമാണ് അമൃത സിങ് പിന്നീട് പ്രതികരിച്ച് പറഞ്ഞത്. കരീന-സെയ്ഫ് ദമ്പതികളുടെ ​രണ്ട് ആൺമക്കളുടേയും ഉറ്റ ചങ്ങാതിമാർ സാറയും ഇബ്രാഹിമും തന്നെയാണ്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago