Categories: latest news

എന്നെ വേശ്യ എന്ന് വരെ വിളിച്ചിട്ടുണ്ട്, സമൂഹത്തിന്റെ മുന്നിൽ ഞാൻ കുറ്റക്കാരിയായിരുന്നു: മനീഷ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് രണ്ടാഴ്ച പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ കഴിഞ്ഞ കാലങ്ങളെക്കുറിച്ച് പ്രേക്ഷകർ കൂടുതൽ മനസിലാക്കുകയാണ്. ജീവിതാനുഭവങ്ങൾ തുറന്നു പറയുന്ന സെഗ്മെന്റിനപ്പുറം പലഘട്ടങ്ങളിലും മത്സരാർത്ഥികൾ സന്ദർഭങ്ങൾക്കനുസരിച്ചും തങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കാറുണ്ട്. അത്തരത്തിൽ താൻ കടന്നു പോയ കയ്പേറിയ സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണ് ഷോയിലെ മുതിർന്ന മത്സരാർത്ഥികളിലൊരാളായ മനീഷ. 

കഴിഞ്ഞ ദിവസം മനീഷയും എയ്ഞ്ചലിനും തമ്മിൽ ഒരു പ്രശ്നം ഉടലെടുത്തിരുന്നു. തമാശയായി മനീഷ പറഞ്ഞ കാര്യം ഭയങ്കര മോശമായി പോയി എന്ന തരത്തിൽ എയ്ഞ്ചലിൻ മോണിംഗ് ടാസ്ക്കിനിടയിൽ ഓർമ്മിപ്പിച്ചതോടെ മനീഷ മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഒരുവരും സംസാരിക്കുമ്പോഴാണ് മനീഷ മനസ് തുറക്കുന്നത്. 

മനീഷയുമായി സംസാരിക്കാൻ വന്ന ഏയ്ഞ്ചലിൻ തന്റെ ചെറുപ്പത്തിലുണ്ടായ ട്രോമകളാണ് പെരുമാറ്റങ്ങൾക്ക് കാരണമെന്ന് പറഞ്ഞപ്പോൾ, ഞാനും ജീവിതത്തില്‍ ട്രോമ അനുഭവിച്ചിട്ടുള്ള ആളാണ്. എന്ന് കരുതി നിന്നെ പോലെ പറഞ്ഞ് നടക്കുന്നില്ല എന്നാണ് മനീഷ പറഞ്ഞത്. പത്ത് നാല്‍പത് വയസ്സ് ആയി എനിക്ക്. നിനക്കിപ്പോള്‍ പത്ത് ഇരുപത് വയസ്സ് ആയതല്ലേയുള്ളൂ. ജീവിതത്തില്‍ പലതും സഹിച്ചിട്ട് തന്നെയാണ് ഞാന്‍ ഇവിടെ വരെ വന്ന് നില്‍ക്കുന്നത് എന്നാണ് മനീഷ പറഞ്ഞത്.

ഒറ്റപ്പെടലും അവഗണനയും എല്ലാം ഞാനും സഹിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ ഈ സമൂഹത്തിന്റെ മുന്നില്‍ ഞാന്‍ കുറ്റക്കാരിയായി, എന്നെ വേശ്യ എന്ന് വരെ വിളിച്ചിട്ടുണ്ട്. അതിനോടൊക്കെ ഒറ്റയ്ക്ക് പൊരുതി വന്നതാണ്. ആ എനിക്കും പറയാനുണ്ട് ട്രോമയെ കുറിച്ച് എന്നായിരുന്നു മനീഷ പറഞ്ഞത്. പ്രേക്ഷകർക്കും അത് മനസിൽ തൊടുന്നതായിരുന്നു. ഇതോടെ എയ്ഞ്ചലിനും നിശ്ബദയാകേണ്ടി വന്നു. 

അനില മൂര്‍ത്തി

Recent Posts

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അടിപൊളി പോസുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

20 hours ago

സാരിയില്‍ അടിപൊളിയായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

20 hours ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago