Categories: latest news

ബോള്‍ഡ് സീന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്; എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല വന്നത്, മനസ് തുറന്ന് അഞ്ജന മോഹൻ

വെബ് സീരിസുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഞ്ജന മോഹൻ. താരത്തിന്റെ ബോൾഡ് ആൻഡ് ഹോട്ട് ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുമുണ്ട്. താൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ് ബോൾഡ് ക്യാരക്ടേഴ്സെന്നാണ് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. എന്നാൽ ഇപ്പോൾ വെബ് സീരിസുകളിൽ അഭിനയിക്കാൻ പേടിയാണെന്നും നടി പറയുന്നു. ആദ്യം ചെയ്ത കഥാപാത്രങ്ങൾ വിചാരിച്ച നിലവാരത്തിലല്ല വന്നത് എന്നതാണ് അതിന് കാരണമായി അഞ്ജന ചൂണ്ടികാട്ടുന്നത്. 

അതേസമയം സിനിമകളില്‍ ബോള്‍ഡ് രംഗം ചെയ്യാന്‍ തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറയുന്നു. ഇറങ്ങാനിരിക്കുന്നൊരു സിനിമയില്‍ താനൊരു ഇന്റിമേറ്റ് രംഗം ചെയ്തിട്ടുണ്ടെന്നും അഞ്ജന പറയുന്നുണ്ട്. സിനിമ ആയതിനാല്‍ താന്‍ അതില്‍ ഹാപ്പിയാണെന്നും നടി പറയുന്നു. ഒരുപക്ഷെ ആദ്യമായി ചെയ്യുന്നവരായിരിക്കും. ചിലപ്പോള്‍ നല്ലതായിരിക്കും, ചിലപ്പോള്‍ നല്ലതായി വരില്ല. അതിനാല്‍ ഷോര്‍ട്ട് ഫിലിമിലും സീരിസും ചെയ്യാന്‍ പേടിയാണ്. അതേസമയം സിനിമയില്‍ സംവിധായകര്‍ അനുഭവസമ്പത്തുള്ളവരാണോ എന്നൊക്കെ അറിയാന്‍ സാധിക്കുമെന്നാണ് അഞ്ജന പറയുന്നത്.

നല്ലത് ആരും അംഗീകരിക്കില്ല. എന്തെങ്കിലും നെഗറ്റീവ് ചെയ്താല്‍ അത് എടുത്ത് പറയാന്‍ ഒരുപാട് പേരുണ്ടാകും. താന്‍ അഭിനയിച്ച സീരീസ് കണ്ടപ്പോള്‍ താന്‍ വിചാരിച്ചത് പോലെ വരാതെ വന്നതോടെ താന്‍ ഒരുപാട് വിഷമിച്ചുവെന്നും താരം പറയുന്നു. എന്നാല്‍ ആളുകള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതോടെ തനിക്ക് ഇപ്പോള്‍ പബ്ലിക്കില്‍ ഇറങ്ങാന്‍ ഭയമില്ലെന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

51 minutes ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദിവ്യപ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യപ്രഭ. ഇന്‍സ്റ്റഗ്രാമിലാണ്…

52 minutes ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

54 minutes ago

ചിരിച്ചിത്രങ്ങളുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

56 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

58 minutes ago

ചിരിച്ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago