Categories: latest news

സഹമത്സരാർത്ഥികളെ കയ്യേറ്റം ചെയ്ത് ഷിജു; ഒടുവിൽ ബിഗ് ബോസിന്റെ ഇടപ്പെടൽ

വാശിയേറിയ പോരാട്ടമാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ തുടക്കം മുതൽ മത്സരാർത്ഥികൾ പുറത്തെടുക്കുന്നത്. അത് പലപ്പോഴും അതിര് കടക്കുന്നതും ഇപ്പോൾ പതിവാണ്. സമാനസ്ഥിതി തുടരുകയാണ് മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിലും. ടാസ്‌കിനിടെ പലവട്ടം താരങ്ങള്‍ തമ്മില്‍ അടികളുണ്ടായി. ഇതുവരെ അടികള്‍ക്കൊന്നും നില്‍ക്കാതെ മര്യാദരാമനായി നടന്നിരുന്ന ഷിജുവിന്റെ മറ്റൊരു മുഖമാണ് ഇന്ന് ടാസ്‌കില്‍ കണ്ടത്. ടാസ്‌ക് എന്താണെന്ന് അറിഞ്ഞത് മുതല്‍ക്കെ താരങ്ങള്‍ തമ്മില്‍ വലിയാരു അടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

ടാസ്‌കില്‍ കൊള്ളക്കാരുടെ സംഘത്തിന് വ്യാപാരികളെ ആക്രമിക്കാനുള്ള അവകാശം നല്‍കിയിരുന്നു ബിഗ് ബോസ്. പിന്നാലെ വ്യാപാരികളെ ഓരോരുത്തരെയായി ആക്രമിക്കുകയായിരുന്നു കൊള്ളക്കാര്‍ ചെയ്തത്. ഇതോടെ വ്യാപാരികളും കൊള്ളക്കാരും തമ്മില്‍ ഒരു ധാരണയിലേക്ക് എത്തുകയുണ്ടായി. കച്ചവടക്കാരില്‍ കൂടുതലും സ്ത്രീകള്‍ ആയതിനാല്‍ കപ്പലില്‍ പിടിച്ചാല്‍ ഉടനെ തന്നെ കയ്യിലുള്ള കല്ലൊക്കെ തരണമെന്നായിരുന്നു ധാരണ. ഇരുകൂട്ടരും അത് അംഗീകരിക്കുകയും ചെയ്തു.

ഇതിനിടെയാണ് കച്ചവടക്കാരില്‍ ഒരാളായ ഷിജുവിനെതിരെ കൊള്ളക്കാര്‍ ആക്രമണം നടത്തുന്നത്. എല്ലാവരും ചേര്‍ന്ന് ഷിജുവിനെ വളയുകയായിരുന്നു. തനിക്ക് നേരെയുണ്ടായ ആക്രമണത്തെ ഷിജു നേരിട്ടത് ശാരീരികമായിട്ടായിരുന്നു. കൊള്ളക്കാരെ ഷിജു ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഉടനെ തന്നെ ബിഗ് ബോസ് ഇടപെടുകയായിരുന്നു. ശാരീരികമായ കയ്യേറ്റം പാടില്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago