Categories: latest news

എയ്ഞ്ചലിൻ ആശുപത്രിയിൽ; ബിഗ് ബോസ് വീട്ടിൽ പരുക്കുകൾ തുടർക്കഥ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വാശിയോടെ മുന്നേറുകയാണ്. തുടക്കം മുതൽ ഉണർന്ന് കളിക്കുകയാണ് മത്സരാർത്ഥികളോരൊരുത്തരും. മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ എത്തി നിൽക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതായാണ് സൂചന. ടാസ്‌കിനിടെ പലവട്ടം താരങ്ങള്‍ തമ്മില്‍ അടികളുണ്ടായി. ഇതിനിടയിലാണ് മത്സരാർത്ഥികളിലൊരാളായ എയ്ഞ്ചലിന് പരുക്ക് പറ്റുന്നത്. 

എയ്ഞ്ചലിന് പരിക്ക് പറ്റിയതായി ഭാഗങ്ങൾ ഇന്നലെ എപ്പിസോഡിൽ ഉണ്ടായിരുന്നു. കണ്‍ഫഷന്‍ റൂമില്‍ കരഞ്ഞ് നിലവിളിച്ച് എത്തിയ എയ്ഞ്ചലിൻ സഹമത്സരാർത്ഥികളായ സാഗറും മറ്റുള്ളവരും ചേര്‍ന്ന് തന്റെ കൈ പിടിച്ച് തിരിച്ച് ഒടിച്ചു എന്നൊക്കെ പറയുന്നുണ്ട്. എന്തോ കണ്ട് ഭയന്നത് പോലെയൊക്കെയാണ് അവരുടെ പെരുമാറ്റം. എയ്ഞ്ചലിനെ ആശ്വസിപ്പിക്കാൻ ബിഗ് ബോസും തുടർച്ചയായി ശ്രമിക്കുന്നതും കാണാം. 

അതിനിടയില്‍ എപ്പിസോഡിൽ കാണിക്കാത്ത ചില വീഡിയോകളും ഇപ്പോൾ വൈറലാവുന്നുണ്ട്. കണ്‍ഫഷന്‍ റൂമില്‍ നിന്നും ആഞ്ജലീനയെ കണ്ണു കെട്ടി ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. എക്‌സറെ എടുത്ത് തിരിച്ച് കണ്‍ഫഷന്‍ റൂമിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരുന്നതും ലൈവ് വീഡിയോയില്‍ ഉണ്ട്. കൈ വിരല്‍ ഒടിഞ്ഞുപോയോ എന്നായിരുന്നുവത്രെ എയ്ഞ്ജലീനയുടെ സംശയം. അങ്ങിനെ ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോള്‍ സമാധാനം ആയി എന്ന് ആഞ്ജലിന്‍ പറയുന്നു.

താന്‍ കഴിക്കുന്ന മെഡിസിന്റെ സെഡേഷനെ കുറിച്ചും ആഞ്ജലീന ഡോക്ടറോട് സംസാരിച്ചിട്ടുണ്ടത്രെ. കഴിവിന്റെ പരമാവധി ആക്ടീവ് ആകാന്‍ ശ്രമിയ്ക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന്. ആരോഗ്യം ശ്രദ്ധിച്ച് കൂടുതല്‍ ആക്ടീവ് ആകൂ എന്ന് ബിഗ്ഗ് ബോസും പറഞ്ഞു. അതിനിടയില്‍ പുറത്ത് ആഞ്ജലീനയോട് സോറി പറയാന്‍ ശ്രമിച്ചതിനെ കുറിച്ചും അതവള്‍ ചെവിക്കൊള്ളാതെ പോയതിനെ കുറിച്ചും എല്ലാം സാഗറും സംസാരിയ്ക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago