Categories: Gossips

മീശയെടുക്കാന്‍ മമ്മൂട്ടി; പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മീശയെടുക്കുന്നു. പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി ക്ലീന്‍ ഷേവ് ലുക്കില്‍ എത്തുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലറിലാണ് മമ്മൂട്ടി മീശയെടുത്ത് അഭിനയിക്കുക. ബസൂക്ക എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന പേരും പോസ്റ്ററുമാണ് ചിത്രത്തിന്റേത്. തോക്കിന്‍ മുന്നില്‍ നില്‍ക്കുന്ന നായകന്റെ ഡിസൈനാണ് പോസ്റ്ററില്‍ ഉള്ളത്. പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്.

റോഷാക്കിന് ശേഷം ഛായാഗ്രഹകന്‍ നിമിഷ് രവിയും സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനും മറ്റൊരു മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബസൂക്കയ്ക്ക് ഉണ്ട്. തിയേറ്റര്‍ ആന്‍ഡ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷമാണ് മമ്മൂട്ടി ക്ലീന്‍ ഷേവ് ലുക്കില്‍ അഭിനയിക്കാന്‍ പോകുന്നത്.

അനില മൂര്‍ത്തി

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

2 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

3 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

3 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

10 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago