Categories: latest news

ഹനാന്റെ ആദ്യ ലക്ഷ്യം റെനീഷ; ബിഗ് ബോസ് വീട്ടിൽ കളികൾ മാറുന്നു

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിക്കാണ് ഇന്നാലെ വീട് സാക്ഷിയായത്. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഹനാനാണ് ബിഗ് ബോസ് വീട്ടിലെ പുതിയ മത്സരാർത്ഥി. എവിക്ഷനില്ലാതെ രണ്ടാഴ്ച കടന്നു പോയതോടെ ബിഗ് ബോസിൽ ആകെ മത്സരാർത്ഥികളുടെ എണ്ണം നിലവിൽ 19 ആയി. 

അതേസമയം പുതിയ മത്സരാർത്ഥി എത്തിയതോടെ ഇതുവരെയുണ്ടായ പ്രശ്‌നങ്ങളൊക്കെ മറന്ന് എല്ലാവരുടേയും ശ്രദ്ധ ഹനാനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഹനാന്റെ ഗെയിം പ്ലാന്‍ എന്താണ്, ഹനാനില്‍ നിന്നും ഗെയിമിന്റെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ പറ്റുമോ എന്നൊക്കെയാണ് ഓരോരുത്തരും നോക്കുന്നത്. ഹനാനും തുടക്കം മുതൽ കളം നിറഞ്ഞു കളിക്കുകയാണ്. 

ചിലരോടൊക്കെയുള്ള ഹനാന്റെ അകല്‍ച്ചയും ചിലരോടുള്ള സൗഹൃദവുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം ചിലര്‍ ഹനാനെതിരെ ഇപ്പോള്‍ തന്നെ സംഘടിക്കുകയും ചെയ്തിട്ടുണ്ട്. പലരും ഒളിഞ്ഞും തെളിഞ്ഞും ഹനാനെതിരെ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അഞ്ചൂസ് റോഷ്, ഏയ്ഞ്ചലീന്‍, ഗോപിക, മനീഷ, അഖില്‍ മാരാര്‍, ജുനൈസ് തുടങ്ങിയവരോടാണ് ഹനാന്‍ അടുപ്പം കാണിക്കുന്നത്. റെനീഷയ്ക്കെതിരെ ആദ്യ വെടിപ്പൊട്ടിക്കുകയും ചെയ്തു ഹനാൻ. വീട്ടിലേക്ക് വന്ന ഹനാനോട് റെനീഷ ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചിരുന്നു. എന്നോട് കാപ്പിയാണോ ചായയാണോ എന്ന് ചോദിച്ചയാള്‍ക്കാണ് പണി വരുന്നതെന്നായിരുന്നു ഹനാന്റെ മറുപടി.

വന്നപാടെ ഹനാനില്‍ നിന്നുമുണ്ടായ ഈ പ്രതികരണം റെനീഷയെ ചൊടിപ്പിച്ചിരിക്കുകയാണ്. റോഷ് അളിയനുമായുള്ള ഹനാന്റെ അടുപ്പവും റെനീഷയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. പിന്നീട് ദേവുവിനോട് തനിക്ക് ഹനാനെ ഇഷ്ടമായില്ലെന്ന് റെനീഷ പറയുന്നുണ്ട്. ഹനാന്‍ തന്നെയും അവഗണിച്ചുവെന്നും ഹനാന് നെഗറ്റീവ് വൈബാണെന്ന് ദേവുവും പറഞ്ഞു. ഹനാനെതിരെ സെറീനയും രംഗത്തെത്തിയിട്ടുണ്ട്. പിന്നീട് റെനീഷ, ദേവു, സെറീന, ലച്ചു, നാദിറ എന്നിവര്‍ ചേര്‍ന്നിരുന്ന് ഹനാനെതിരെയുള്ള വിമര്‍ശനങ്ങളും മുന്‍വിധികളുമൊക്കെ നിരത്തുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

22 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

22 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

23 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago