ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ തന്റെ രാഷ്രീയ പ്രവേശനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അതെല്ലാം വ്യാജമാണ്. പുതിയ ചിത്രമായ ‘ഗന്ധര്‍വ ജൂനിയറി’ന്റെ തിരക്കിലാണ് ഇപ്പോള്‍. വലിയ ഷെഡ്യൂളാണത്. കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം എന്നാണ് താരം പറയുന്നത്.
മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍.…
ആരാധകര്‍ക്കായി വിന്റര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ്…