Categories: latest news

ബിഗ് ബോസിലേക്ക് അടുത്ത മത്സരാർത്ഥിയും എത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പ് വിജയകരമായി മുന്നോട്ട് പോകുമ്പോൾ ഒരു മത്സരാർത്ഥികൂടി അങ്കകളത്തിലേക്ക് എത്തുകയാണ്. വൈൾഡ് കാർഡ് എൻട്രിയിലൂടെയാണ് അടുത്ത മത്സരാർത്ഥി വീടിനുള്ളിൽ പ്രവേശിക്കുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എന്നാൽ ആരാണ് മത്സരാർത്ഥിയെന്ന് വീഡിയോയിൽ വ്യക്തമല്ല. എന്തിരുന്നാലും ഏറെ ആകാംക്ഷയിലാണ് നേരത്തെ ഹൗസിലെത്തിയ മത്സരാർത്ഥികളും പ്രേക്ഷകരും.

ബിഗ് ബോസിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ വലിയ വഴിത്തിരിവുകൾക്ക് കാരണമാകാൻ ഓരോ വൈൾഡ് കാർഡ് എൻട്രിക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷോയുടെ നിലിവിലുള്ള ഒഴിക്കിനപ്പുറത്തേക്ക് എന്ത് മാറ്റമാകും സംഭവിക്കുകയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വീഡിയോയിൽ ബിഗ് ബോസ് വീടിന്റെ വാതില്‍ക്കലിലേക്ക് ഷോയിലെ എല്ലാ മത്സരാര്‍ഥികളും ഉദ്വേഗത്തോടെ വരുന്നത് കാണാം. ആരായിരിക്കും ആ മത്സരാര്‍ഥി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.ബിഗ് ബോസ് വീടിന്റെ വാതില്‍ക്കലിലേക്ക് ഷോയിലെ എല്ലാ മത്സരാര്‍ഥികളും ഉദ്വേഗത്തോടെ വരുന്നത് കാണാം. ആരായിരിക്കും ആ മത്സരാര്‍ഥി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

നേരത്തെ 18 മത്സരാർത്ഥികളാണ് ഷോയുടെ ഭാഗമായുള്ളത്. ഇവരിലാരും തന്നെ ഇതുവരെ പുറത്തായിട്ടുമില്ല. നേരത്തെ മത്സരാർത്ഥികളെ കൂടുതൽ തങ്ങളെ തന്നെ എക്സ്പോസ് ചെയ്യാൻ അവസരം നൽകി ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയിരുന്നു. ആദ്യ എവിക്ഷൻ നടക്കേണ്ടിയിരുന്ന ഇന്നലെ ഷോ പാതിവാഴിയിൽ ഉപേക്ഷിച്ച് മോഹൻലാൽ മടങ്ങുകയായിരുന്നു. ഈസ്റ്റർ ദിനത്തിൽ മത്സരാർത്ഥികൾ തമ്മിൽ വലിയ വാക്പോരാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഇക്കാരണത്താലാണ് മോഹൻലാൽ മത്സരാർത്ഥികളോട് ദേഷ്യപ്പെട്ട് പോയത്. ഇതോടെ ഇത്തവണ എലിമിനേഷനില്‍ അകപ്പെട്ട ഏഴുപേര്‍ക്കും ഒരാഴ്ച കൂടി ലഭിക്കും. 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago