Categories: latest news

ബിഗ് ബോസിൽ തല്ലുമാല; സാഗറും ഷിജുവും ദേവുവും അഞ്ജൂസും നേർക്കുന്നേർ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വാശിയോടെ മുന്നേറുകയാണ്. മത്സരാർത്ഥികളെല്ലാം തന്നെ ഇത്തവണ തുടക്കം മുതൽ തുറന്ന പോരിലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ബിഗ് ബോസ് വീടൊരു അങ്കകളവുമായി മാറുന്നു. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ മുന്നിൽവെച്ച് തന്നെ മത്സരാർത്ഥികൾ തമ്മിൽ ശക്തമായ വാക്പോരുണ്ടാവുകയും അഖിൽ മരാർ തന്റെ ക്യാപ്റ്റൻ ആംബാൻഡ് അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ മോഹൻലാൽ എലിമിനേഷൻ പ്രക്രിയയിലേക്ക് കടക്കാതെ ഷോ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. 

ഇതിന് ശേഷവും മത്സരാർത്ഥികൾ തമ്മിൽ പൊരിഞ്ഞ പോരാണ് വീട്ടിലെന്നാണ് ഏറ്റവും പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. രാത്രിയിലും മത്സരാർത്ഥികൾ തമ്മിൽ വീട്ടിൽ പ്രശ്നങ്ങൾ അരങ്ങേറിയിരുന്നു. സാഗർ സൂര്യയും ഷിജുവും തമ്മിലും വൈബർ ഗുഡ് ദേവുവും അഞ്ജൂസ് റോഷും തമ്മിലുമാണ് വഴക്കുകൾ അരങ്ങേറുന്നത്. അഖിലുമായി ഉണ്ടായുള്ള തർക്കത്തിന്റെ തുടർച്ചയാണ് ഷിജുവും സാഗർ സൂര്യയും തമ്മിലെന്നാണ് പ്രോമോയിൽ നിന്ന് വ്യക്തമാണ്. 

അതേസമയം ദേവുവും അഞ്ജൂസും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണമെന്താണെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിന് ഒരു പ്രത്യേക കാരണംകൂടിയുണ്ട്. കഴിഞ്ഞ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ പോലെ സ്വന്തം പ്രശ്നങ്ങൾ ഇരുവരും മനസ് തുറന്ന് പറഞ്ഞിരുന്നു. ദേവുവിനെതിരെ ഏറ്റവും ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന അഞ്ജൂസിനെ ആണ് പ്രോമോ വീഡിയോയിൽ കാണുന്നത്. ഈ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ക്രൂക്കഡ് ആയ ലേഡി ഇവരാണെന്നും നിങ്ങളൊക്കെ മനസിലാക്കാൻ പോകുന്നതേ ഉള്ളു എന്നും മറ്റു മത്സരാർത്ഥികളോടായി അഞ്ജു പറയുന്നുണ്ട്.

അതേസമയം ബിഗ് ബോസ് സീസണ്‍ ഫൈവിലും വിവാദങ്ങള്‍ക്ക് കുറവില്ല. ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായ അഖില്‍ മാരാര്‍ ആണ് ഇത്തവണ നോട്ടപ്പുള്ളി ആയിരിക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അഖിലിന് തിരിച്ചടിയായിരിക്കുന്നത്. അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago