ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് മുൻപൊന്നുമില്ലാത്തവിധം നാടകീയ രംഗങ്ങൾക്കാണ് വേദിയാകുന്നത്. മുൻപ് പല സീസണുകളിലും പല കാര്യങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥ ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇതുവരെയുള്ള ബി ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മോഹൻലാലിന് മുന്നിൽ മത്സരാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ അത് പ്രേക്ഷകരിലും അമ്പരപ്പുളവാക്കി.
സാഗർ സൂര്യയും അഖിൽ മാരാറും തമ്മിലുള്ള പ്രശ്നം ഗുരുതരമാവുകയും ഇരുവരും മോഹൻലാലിന്റെ മുന്നിൽ വെച്ച് തന്നെ ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടൊ സാഗറിന് അണിയിക്കാൻ പറഞ്ഞ ക്യാപ്റ്റന്റെ ആം ബാൻഡ് അഖിൽ മാരാർ അലക്ഷ്യമായി വലിച്ചെറിഞ്ഞു. ഇതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്. ഇതോടെ എവിക്ഷൻ പ്രക്രിയയിലേക്ക് കടക്കാതെ മോഹൻലാൽ ഷോ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ഇന്നിതാ ഇതിനുള്ള ശിക്ഷ സാ ഗറിനും അഖിൽ മാരാർക്കും നൽകിയിരിക്കുകയാണ് ബി ഗ് ബോസ്. ക്യാപ്റ്റൻ അധികാരം ഉപയോ ഗിച്ച് ഈ വാരത്തിലെ കാര്യങ്ങൾ സാ ഗർ തീരുമാനിക്കാൻ ഒരുങ്ങുന്നതിനിടെ ബി ഗ് ബോസ് തടയുക ആയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സാ ഗറിന് ക്യാപ്റ്റന്റെ ഒരു അധികാരവും ഉണ്ടാകില്ലെന്ന് ബി ഗ് ബോസ് അറിയിച്ചു.
അവിടെകൊണ്ടും കഴിയുന്നില്ല. ഈ സംഭവങ്ങൾക്ക് എല്ലാം പ്രധാന കാരണക്കാരായ അഖിലും സാ ഗറും അനന്തര നടപടിയുടെ ഭാ ഗമായി അടുത്താഴ്ചയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നതായും ബിഗ് ബോസ് അറിയിച്ചു. ഈ ബി ഗ് ബോസ് വീട്ടിൽ യാതൊരു തരത്തിലുമുള്ള ശാരീരിക ആക്രമണങ്ങളും അത് വലുതായാലും ചെറുതായാലും വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ഇനി അവർ ഇവിടെ തുടരണമോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന ബിഗ് ബോസ് തീരുമാനം
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…