ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് തുടർച്ചയായ രണ്ടാം ആഴ്ചയും എവിക്ഷനില്ലാതെ തുടരുകയാണ്. ഈസ്റ്റർ ദിനത്തിൽ മത്സരാർത്ഥികൾ തമ്മിൽ വലിയ വാക്പോരാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഇതോടെ എവിക്ഷൻ പ്രക്രിയയിലേക്ക് കടക്കാതെ ഷോ പാതി വഴിയിൽ അവസാനിപ്പിച്ച് മോഹൻലാൽ മടങ്ങുകയായിരുന്നു. ഇത്തവണ എലിമിനേഷന്‍ ഇല്ലെന്നും. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ഇത്തവണയും തുടരും എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ ഇത്തവണ എലിമിനേഷനില്‍ അകപ്പെട്ട ഏഴുപേര്‍ക്കും ഒരാഴ്ച കൂടി ലഭിക്കും.
നേരത്തെ മത്സരാർത്ഥികളെ കൂടുതൽ തങ്ങളെ തന്നെ എക്സ്പോസ് ചെയ്യാൻ അവസരം നൽകി ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയിരുന്നു. ഈസ്റ്റര്‍ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിന്‍റെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ താന്‍ ധരിക്കേണ്ട വസ്ത്രത്തിന്‍റെ നിറം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികള്‍ക്ക് മോഹന്‍ലാല്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
“വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്” മോഹൻലാൽ വ്യക്തമാക്കി. മത്സരാർത്ഥികൾ മോഹൻലാലിനോട് ക്ഷമാപണം നടത്തിയെങ്കിലും അതിനിടിയിൽ ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു.
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില് നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള് സുഹാന ഖാന്‍ അഭിനയിച്ച…
നാഗ ചൈതന്യയുടെ പിറന്നാള് ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്…