Beeshma Parvam - Mammootty
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ബസൂക്ക എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന പേരും പോസ്റ്ററുമാണ് ചിത്രത്തിന്റേത്. തോക്കിന്‍ മുന്നില്‍ നില്‍ക്കുന്ന നായകന്റെ ഡിസൈനാണ് പോസ്റ്ററില്‍ ഉള്ളത്. പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്.
റോഷാക്കിന് ശേഷം ഛായാഗ്രഹകന്‍ നിമിഷ് രവിയും സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനും മറ്റൊരു മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബസൂക്കയ്ക്ക് ഉണ്ട്. തിയേറ്റര്‍ ആന്‍ഡ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഈദുല്‍ ഫിത്തറിന് ശേഷം ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് വിവരം. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…