Categories: Gossips

മധുവിനെതിരായ പരാമര്‍ശത്തില്‍ അഖില്‍ മാരാര്‍ക്കെതിരെ നടപടി ! ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയേക്കും

ബിഗ് ബോസ് സീസണ്‍ ഫൈവിലും വിവാദങ്ങള്‍ക്ക് കുറവില്ല. ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായ അഖില്‍ മാരാര്‍ ആണ് ഇത്തവണ നോട്ടപ്പുള്ളി ആയിരിക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അഖിലിന് തിരിച്ചടിയായിരിക്കുന്നത്. അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ട്.

Bigg Boss

‘ഭക്ഷണം മോഷ്ടിക്കാന്‍ നീയെന്താ മധുവാണോ’ എന്ന് അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ഥിയോട് തമാശ രൂപേണ ചോദിക്കുന്നുണ്ട്. ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ശനിയാഴ്ച അവതാരകന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശം തമാശയായി പറഞ്ഞതാണെന്നാണ് അഖില്‍ മോഹന്‍ലാലിനോട് വിശദീകരിച്ചത്. പ്രേക്ഷകരോട് ബിഗ് ബോസിന് വേണ്ടി മോഹന്‍ലാലും വിവാദ പരാമര്‍ശം നടത്തിയ അഖില്‍ മാരാറും ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ അഖിലിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അഖില്‍ മാരാര്‍ക്കെതിരെ ദിശ ഡയറി പൊലീസിനും എസ്.സി, എസ്.ടി. കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എസ്.സി., എസ്.ടി. കമ്മീഷനും പൊലീസും അഖില്‍ മാരാര്‍ക്കെതിരെ കേസ് എടുക്കുകയാണെങ്കില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് അഖില്‍ പുറത്തിറങ്ങേണ്ടി വരും.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

6 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

6 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

1 day ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago