Categories: latest news

ഇതിലും നന്നായിട്ട് ഒച്ചയിടാൻ എനിക്കറിയാം, ഇത് അവസാനത്തെ ചാൻസാണ്; അഖിലിനോട് മോഹൻലാൽ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് രണ്ടാമത്തെ വീക്കെൻഡ് എപ്പിസോഡിലെത്തി നിൽക്കുകയാണ്. ആദ്യ ദിനങ്ങളിൽ തന്നെ മിന്നും പ്രകടനവുമായി മത്സരാർത്ഥികൾ കളം നിറഞ്ഞതോടെ തുടക്കത്തിലെ വലിയ പ്രേക്ഷക സ്വീകാര്യത നേടി. വീക്കെൻഡ് എപ്പിസോഡിലെത്തി നിൽക്കുമ്പോൾ ഇത്തവണ മത്സരാർത്ഥികൾക്ക് മോഹൻലാലിൽ നിന്നും വലിയ വിമർശനവും ശകാരവുമാണ് കിട്ടിയിരിക്കുന്നത്. 

മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും താരങ്ങള്‍ അടിയുണ്ടാക്കുകയാണ് ഇത്തവണ എന്നാണ് പുതിയ പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ അഖില്‍ മാരാരോട് മോഹന്‍ലാല്‍ പോലും ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. അഖില്‍ മാരാര്‍ക്ക് മോഹന്‍ലാല്‍ അവസാനത്തെ വാണിംഗ് നല്‍കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്താണ് ഇതിലേക്ക് നയിക്കാനുണ്ടായ കാരണം എന്നത് വ്യക്തമല്ല.

ഇത് ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഒരു ഗെയിമല്ലേ, ഫണ്‍ ആക്കി മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എനിക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട് ലാലേട്ടാ എന്നാണ് അഖില്‍ നല്‍കുന്ന മറുപടി. ഇതിനേക്കാളും ഭയങ്കരമായിട്ട് ഒച്ചയിടാന്‍ എനിക്കറിയാം. ഇത് അവസാനത്തെ ചാന്‍സാണെന്നും മോഹന്‍ലാല്‍ പറയുന്നു. പത്തു മിനുറ്റ് കഴിയുമ്പോള്‍ മാറുമെന്ന് അഖില്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴേ ശരിയാക്കി തുടങ്ങിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago