Nayanthara
മലയാളത്തിൽ നിന്നും തമിഴിലെത്തി സൂപ്പർസ്റ്റാർ പതവിയിലേക്ക് ഉയർത്തപ്പെട്ട അഭിനേത്രിയാണ് നയൻതാര. തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒന്നാം നിരക്കാരി തന്നെയാണ് നയൻസ്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ താരത്തിനുള്ള ആരാധക പിന്തുണ വിലമതിക്കാനാവത്തതാണ്. മലയാളത്തിലും തമിഴിലും മുൻനിര നായകന്മാരുടെയെല്ലാം നായികയായി താരം വേഷമിട്ടു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നയൻതാരായ്ക്കെതിരെ വലിയ ആരാധക രോഷമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഒന്നിലധികം സംഭവങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.
കുംഭകോണത്തിനടത്തുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയതായിരുന്നു നയൻതാര. ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവറിഞ്ഞ് ക്ഷേത്ര പരിസരതത് വൻ ജനക്കൂട്ടമെത്തി. ആളുകളുടെ തിരക്ക് കാരണം ഇരുവർക്കും ബുദ്ധിമുട്ടുണ്ടായി.ഈ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെയും ജനക്കൂട്ടമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ തന്റെ തോളിൽ കൈയിട്ടത് നയൻതാരയ്ക്കിഷ്ടപ്പെട്ടില്ല. ഇതിന്റെ ദേഷ്യം ചെറുതായി പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നാലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആളുകൾ തുടർച്ചയായി ഫൊട്ടോസെടുത്തതും താരത്തെ പ്രകോപിപ്പിച്ചു. അതിൽ ഒരു ആരാധകനോട് തന്റെ അമർഷം താരം വ്യക്തമാക്കുകയും ചെയ്തു. ഫോൺ തല്ലിപ്പൊട്ടിക്കുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇതിന്റെയെല്ലാം വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ നയൻതാരയ്ക്കെതിരെ വിദ്വേഷ പോസ്റ്റുകളും വിമർശനങ്ങളും ഉയർന്നു. പ്രത്യേകിച്ചും തോളിൽ കൈയിട്ട സ്ത്രീയോട് നടി കാണിച്ച അവഞ്ജയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇത്രയൊക്കെ അഹങ്കാരം കാണിക്കാൻ നടി ആരാണെന്നാണ് ചിലർ ചേദിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…