Categories: latest news

ബിഗ് ബോസിൽ നിന്ന് ആദ്യം പുറത്തുപോവുക എയ്ഞ്ചലിൻ; സൂചനകൾ ഇങ്ങനെ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് രണ്ടാം വാരാന്ത്യ എപ്പിസോഡുകൾക്ക് ഒരുങ്ങി കഴിഞ്ഞു. പതിനെട്ട് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലെ ആദ്യ എലിമിനേഷൻ വീക്ക് കൂടിയാണിത്. മത്സരാർത്ഥികളെ മനസിലാക്കുന്നതിന് പ്രേക്ഷകർക്ക് സമയം അനുവദിക്കുന്നതിന്റെ ഭാഗമായി ആദ്യ ആഴ്ചയിലെ എലിമിനേഷൻ ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് രണ്ടാം ആഴ്ചയിലെ എവിക്ഷൻ പ്രക്രിയകളെ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ നോക്കി കാണുന്നത്. 

അതേസമയം സീസൺ ഫൈവിലെ ആദ്യത്തെ എവിക്ഷനിൽ രണ്ട് പേര് പുറത്താകുമെന്നും അത് ​ഗോപികയും ഏയ്ഞ്ചലിൻ മരിയയുമായിരിക്കുമെന്നുമാണ് പ്രേക്ഷകരുടെ പക്ഷം.ഇനി ഒരാളാണ് പുറത്ത് പോകുന്നതെങ്കിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എയ്ഞ്ചലിന് തന്നെയാണ്. ഏയ്ഞ്ചലിന് തുടക്കത്തിൽ ഉണ്ടായിരുന്ന ഹേറ്റ് ഇപ്പോൾ ലൈക്കായി മാറിയിട്ടുണ്ട്. എന്നാൽ അത് വോട്ടാക്കാൻ താരത്തിന് സാധിച്ചട്ടില്ലെന്നാണ് വിലയിരുത്തൽ. 

ഏഴ് പേരാണ് ഇത്തവണ എലിമിനേഷൻ നോമിനേഷനിലുള്ളത്. മത്സരാർത്ഥികൾ തന്നെ രഹസ്യ നോമിനേഷനിലൂടെയാണ് ഏഴ് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ കുറവ് പ്രേക്ഷക വോട്ട് കിട്ടുന്നവരാകും ഷോയിൽ നിന്ന് പുറത്തുപോവുക. ഇതിൽ ആരായിരിക്കും ബിഗ് ബോസിൽ നിന്ന് ആദ്യം പുറത്താവുകയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് കോമണറായി എത്തിയ ഗോപികയ്ക്കാണ്. പത്ത് വോട്ടുകളാണ് ഗോപികയ്ക്ക് ലഭിച്ചത്. 

അതേസമയം ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശത്തിലും കടുത്ത നടപടിയുണ്ടാകും. ഇതോടെ അഖിലിനെതിരെ ദിശ പരാതി നല്‍കുകയും ചെയ്തിരുന്നു. ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു അഖില്‍ മധുവിന്റെ പേര് പരാമര്‍ശിക്കുന്നത്. ടാസ്‌കിന്റെ ഭാഗമായി കള്ളന്‍ മീശമാധവനായി മാറിയ സാഗറിനോടായി അരി മോഷ്ടിക്കാന്‍ നീയെന്താ അട്ടപ്പാടിയിലെ മധുവാണോ എന്ന് അഖില്‍ മാരാര്‍ ചോദിച്ചതാണ് വിവാദമായത്. 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago