Mammootty (Puzhu)
ഈ വര്‍ഷം ഒരുപിടി പരീക്ഷണ സിനിമകളുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി. യുവ സംവിധായകര്‍ക്ക് അടക്കം മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. തെലുങ്ക് ചിത്രം ഏജന്റ് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യുക. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് മമ്മൂട്ടി എത്തുക.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. കുടുംബപശ്ചാത്തലമാണ് ചിത്രത്തിന്റേത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡീന്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ഈ മാസം പകുതിയോടെ മമ്മൂട്ടി ജോയിന്‍ ചെയ്യും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതകാലം ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തും.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…