Categories: latest news

ദേവു ബിഗ് ബോസിന് പുറത്തേക്ക്? എന്ത് സംഭവിച്ചുവെന്ന ആശങ്കയിൽ പ്രേക്ഷകർ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വാശിയോടെ മുന്നേറുന്നതിനിടയിൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ആശങ്കയിലാക്കിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസിൽ നടന്ന സംഭവം. അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയില്‍ ദേവുവിന് സുഖമില്ലാതാവുന്നതും താരത്തെ സഹതാരങ്ങള്‍ ചേര്‍ന്ന് മെഡിക്കല്‍ റൂമിലെത്തിക്കുന്നതും കാണാം. തികച്ചും ആശങ്ക ജനകമായ കാര്യങ്ങളാണ് ഷോയിൽ അരങ്ങേറിയത്. 

ബിഗ് ബോസിന്റെ ടാസ്‌കിന്റെ ഭാഗമായി താരങ്ങള്‍ തങ്ങളുടെ ജീവിത കഥ പറയാറുണ്ട് ബിഗ് ബോസില്‍. ഇങ്ങനെ ഇന്ന് കഥ പറയാനായി എത്തിയത് ലച്ചുവായിരുന്നു. തനിക്ക് പതിമൂന്നാം വയസ് മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം അടക്കമുള്ള ദുരനുഭവങ്ങള്‍ ലച്ചു ജീവിത കഥ പറയുമ്പോള്‍ തുറന്നു പറയുകയായിരുന്നു. കേട്ടിരുന്നവരെല്ലാം അമ്പരന്നു പോവുകയും വികാരഭരിതരാവുകയും ചെയ്തു.

ലച്ചുവിന്റെ കഥ എല്ലാവരേയും പിടിച്ചുലയ്ക്കുന്നതായിരുന്നു. ദേവുവിനേയും ലച്ചുവിന്റെ ജീവിത കഥ വല്ലാതെ ബാധിച്ചിരുന്നു. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു ഓര്‍ത്ത് കരഞ്ഞത്. ഈ വേദനയില്‍ ദേവു വികാരഭരിതവായിരുന്നു. പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിന്റെ സ്ഥിതി മോശമാവുകയായിരുന്നു.

ഇതോടെ ദേവുവിനെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടു വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മിഥുന്‍ അനിയന്‍ ദേവുവിനെ എടുത്തു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ മെഡിക്കല്‍ റൂമിലേക്ക് ഓടുക തന്നെയായിരുന്നു ചെയ്തത്. മെഡിക്കല്‍ റൂമിലേക്ക് എത്തിച്ച ദേവുവിനെ ബിഗ് ബോസിലെ ഡോക്ടര്‍ മാര്‍ പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ലച്ചുവിന്റെ ജീവിത കഥ കേട്ടപ്പോഴുണ്ടായ ഷോക്കിലാണ് ദേവുവിന് പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago