Categories: latest news

കളിയല്ല, അമ്മയും മകനുമായിട്ട് തന്നെയാണ് ജീവിക്കുന്നത് അവനോട് ഒരുപടി ഇഷ്ടം കൂടുതലാണ്; ശോഭയോട് മനീഷ

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വിജയകരമായി മുന്നോട്ട് പോവുകയാണ്. പരസ്പരം കൊമ്പുകോർത്ത് മത്സരാർത്ഥികളും തങ്ങളുടെ മികവ് തെളിയിക്കുമ്പോൾ പലപ്പോഴും വീടൊരു അങ്കകളമാകാറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം സാഗറും ശോഭയും തമ്മിലുണ്ടായ വാക്കുതർക്കം. വീക്കിലി ടാസ്ക്കിനിടയിലാണ് കുപ്പിപാൽ നിന്റെ അമ്മയോട് ചോദിക്ക് എന്ന ശോഭയുടെ പ്രയോഗം വലിയ തർക്കത്തിലേക്ക് നീങ്ങിയത്. ശോഭ വിശ്വനാഥും അഖിൽ മാരാരും ഒന്നിച്ചുള്ള വീക്കിലി ടാസ്ക് പെർഫോമൻസിൽ മനീഷ ബസർ അടിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടാസ്കിന് ശേഷം മനീഷയുമായി തർക്കത്തിലായ ശോഭ അതിനിടയിൽ തമാശയ്ക്കായി തന്നെ കളിയാക്കി കൊണ്ട് വന്ന സാഗറിനോട് നിന്റെ അമ്മയുടെ അടുത്ത് പോയി കുപ്പിപാൽ ചോദിക്കാൻ പറഞ്ഞത് സാഗറിനെ പ്രകോപിപ്പിക്കുകയായിരുന്നു. 

ഇതിനെ ആദ്യം തമാശയായി കണ്ട് സാഗർ വിട്ടെങ്കിലും പിന്നീട് ശോഭ വീണ്ടും ആ പരാമർശം നടത്തിയപ്പോൾ സാഗറും പൊട്ടിത്തെറിക്കുകയായിരുന്നു. ഇടയിൽ ദേവുവും മനീഷയും നടത്തിയ പ്രതികരണങ്ങളും സംഭവം കൂടുതൽ വഷളാക്കി. ശോഭ പറഞ്ഞത് സാഗറിന്റെ സ്വന്തം അമ്മയെയാണെന്ന തരത്തിൽ ചർച്ചകൾ മുന്നോട്ട് പോയി. എന്നാൽ താൻ ഉദ്ദേശിച്ചത് മനീഷയെയാണെന്ന് വ്യക്തമാക്കാൻ ശോഭ ശ്രമിക്കുന്നുണ്ടായിരുന്നു. സംഭവം കൂടുതൽ വഷളാക്കിയത് ദേവുവാണെന്നാണ് ഇപ്പോൾ മത്സരാർത്ഥികളും ഇപ്പോൾ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. പിന്നീട് സാഗറുമായി വിഷയം സംസാരിച്ചു പരിഹരിക്കുന്ന സമയത്തും ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറഞ്ഞിരുന്നു. താൻ മനസ് കൊണ്ട് പോലും ചിന്തിക്കാത്ത കാര്യമാണ് ദേവു പറഞ്ഞത്.

ഇതിന്റെ തുടർച്ചയെന്നവണ്ണമാണ് ഇന്നലെ മോണിംഗ് ആക്ടിവിറ്റിക് ശേഷം എല്ലാവരും ഇരുന്ന് സംസാരിച്ചത്. ‘നമ്മൾ തമ്മിൽ ഗെയിമിന്റെ ഭാഗമായി ഇന്നലെ സംസാരമുണ്ടായിരുന്നു. അതിൽ പേഴ്സണലി ഒന്നുമില്ല. ഇവിടെയുള്ള ആരോടും എനിക്ക് ഇഷ്ട കൂടുതലും ഇല്ല ഇഷ്ട കുറവുമില്ല. എനിക്ക് എല്ലാവരും ഒരു പോലെയാണ്. ഒരുപടി കൂടുതൽ സാഗറിനോട് ഉണ്ട്. കാരണം ഞാനും അവനും കഴിഞ്ഞ നാല് വർഷം അമ്മയും മകനുമായി കളിച്ചതല്ല, അമ്മയും മകനുമായിട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്. അവന് എങ്ങനെ ആണെന്ന് അറിയില്ല,’ മനീഷ വ്യക്തമാക്കി. 

‘ഇവിടെ വന്ന് അമ്മയും മകനും കളിച്ചു എന്നൊരു സംസാരവും ശോഭയുടെ ഭാഗത്ത് നിന്നുണ്ടായി. നിങ്ങൾ തമ്മിലുള്ള തമാശയുടെ ഭാഗമായിട്ട് നീ പോയി അമ്മയോട് കുപ്പിപ്പാൽ ചോദിക്കേടാ എന്ന് ഒരിക്കലും പറയാൻ പാടില്ല. സാഗർ കളിയാക്കാൻ വന്നിട്ടുണ്ടെങ്കിൽ ശോഭയ്ക്ക് സാഗറിനെ ആയിട്ട് പറയാം. അത് എനിക്ക് പ്രശ്‌നമല്ല. പോയി അമ്മയുടെ അടുത്തെന്ന് കുപ്പിപാല് വാങ്ങിച്ച് കുടിക്കെടാ എന്ന് പറയുമ്പോൾ അത് എന്നെ ബാധിക്കും. അത് ഇല്ലെന്ന് ആര് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. കാരണം ഇവിടെ അമ്മയായിട്ട് നടക്കുന്നത് മനീഷ എന്ന ഞാനാണ്,’ മനീഷ കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago