Categories: latest news

സാഗറും ദേവുവും പൊരിഞ്ഞ തല്ല് ! എരിതീയില്‍ എണ്ണയൊഴിച്ച് ദേവു; ബിഗ് ബോസ് കാഴ്ചകള്‍

രണ്ടാം വാരത്തിലേക്ക് എത്തുമ്പോഴേക്കും ബിഗ് ബോസ് വീട്ടില്‍ പൊട്ടലും ചീറ്റലും തുടങ്ങി. വീക്ക്‌ലി ടാസ്‌ക്കിനിടെ ശോഭയും സാഗറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മറ്റ് മത്സരാര്‍ഥികളും ഇടപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ടാസ്‌ക്കിനിടെ മനീഷയും സാഗറും അമ്മയും മകനും കളിക്കുകയാണെന്ന് ശോഭ പരോക്ഷമായി പരിഹസിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

‘ശോഭേ കുപ്പിപ്പാല്‍ എടുത്ത് തരൂ’ എന്ന് സാഗര്‍ പറയുമ്പോള്‍ ‘പോയി നിന്റെ അമ്മയോട് ചോദിക്ക്’ എന്നാണ് ശോഭ മറുപടി കൊടുക്കുന്നത്. സാഗറിനേക്കാള്‍ മുന്‍പ് ഇതില്‍ രൂക്ഷമായി പ്രതികരിച്ചത് വൈബര്‍ ഗുഡ് ദേവുവാണ്. നീ പറഞ്ഞത് ശരിയാണോ എന്ന് ദേവു ശോഭയോട് ചോദിക്കുന്നുണ്ട്. വീട്ടിലിരിക്കുന്നവരെ ഇതിലേക്ക് കൊണ്ടുവരണ്ട എന്ന് ദേവു താക്കീത് നല്‍കുന്നു. സാഗറിന്റെ സ്വന്തം അമ്മയെ അല്ല മനീഷയെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശോഭ പറയുന്നുണ്ട്. എന്നാല്‍ ദേവു വിട്ടുകൊടുക്കുന്നില്ല. ശോഭ തമാശയായി പറഞ്ഞതല്ലെന്നും ശോഭയുടെ മുഖഭാവത്തിലും പറഞ്ഞ രീതിയിലും അത് അറിയാമെന്നും ദേവു പറയുന്നു.

പിന്നീട് സാഗര്‍ ശോഭയോട് രമ്യമായി സംസാരിക്കുന്നുണ്ട്. ശോഭയെ സാഗര്‍ ആശ്വസിപ്പിക്കുന്നതും കാണാം. ഇരുവരും പരസ്പരം ക്ഷമ പറഞ്ഞ് കൂട്ട് കൂടുമ്പോഴും ദേവു ഈ വിഷയത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ്. ശോഭ പറഞ്ഞത് ശരിയായില്ലെന്ന് തന്നെയാണ് ദേവുവിന്റെ പക്ഷം. ശോഭയ്‌ക്കെതിരെ സംസാരിക്കാനുള്ള അവകാശം സാഗറിനും മനീഷയ്ക്കും ഉണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ദേവു ചെയ്യുന്നത്.

ശോഭ തനിക്ക് വെല്ലുവിളിയായേക്കും എന്ന് മനസ്സിലാക്കിയ ദേവു നൈസായി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശോഭയും സാഗറും തമ്മിലുള്ള പ്രശ്‌നത്തില്‍ ദേവു വെറുതെ പോയി ഇടപെട്ട് അത് വഷളാക്കുകയാണ് ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. എങ്ങനെയെങ്കിലും ശോഭയ്ക്ക് ഹേറ്റേഴ്‌സിനെ ഉണ്ടാക്കി താന്‍ വളരെ മാന്യയാണെന്ന് തെളിയിക്കാനാണ് ദേവു ശ്രമിക്കുന്നതെന്നാണ് ശോഭ ആരാധകര്‍ പറയുന്നത്. തനിക്കെതിരെ ഗ്രൂപ്പിസം കളിക്കുകയാണെന്ന് ശോഭയും പറയുന്നുണ്ട്. എന്തായാലും വരുംദിവസങ്ങളില്‍ ശോഭയും ദേവുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

3 hours ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

4 hours ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

23 hours ago