Categories: Gossips

രക്ഷിത് ഷെട്ടിയുമായി പ്രണയം;  വിവാഹ നിശ്ചയംവരെയെത്തിയ ബന്ധത്തിൽ നിന്ന് രശ്മിക പിന്മാറാനുള്ള കാരണം?

തെന്നിന്ത്യയിൽ ഏതൊരു പുതുമുഖവും സ്വപ്നം കാണുന്നതിനും എത്രയോ വോഗത്തിലായിരുന്നു രശ്മിക മന്ദാനയുടെ വളർച്ച. കന്നഡയിൽ നിന്നും തെലുങ്കിലേക്കും തമിഴിലേക്കും പിന്നീട് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരത്തിന്റെ സിനിമ ജീവിതം. റോമന്റിക് ഹീറോയ്ൻ കാഴ്ചപാടുകളെ അടിവരയിടുന്ന താരത്തിന്റെ പ്രകടനത്തിന് നിരവധി ആരാധകരാണുള്ളത്. തെന്നിന്ത്യയിലെ മറ്റ് മുൻനിര നായികമാരായ നയൻതാര, പൂജ ഹെഗ്ഡ, സാമന്ത എന്നിവരോളം തന്നെ താരമൂല്യം രശ്മികയ്ക്കുമുണ്ട്. 

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കാര്യമായൊന്നും കരിയറിൽ സംഭവിച്ചട്ടില്ലെങ്കിലും ഭാഗ്യ നായികയാണ് രശ്മിക. തൊട്ടതെല്ലാം പൊന്നാക്കാൻ രശ്മികയ്ക്ക് സാധിച്ചു. 2016 ലാണ് രശ്മിക തന്റെ കരിയർ തുടങ്ങുന്നത്. കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആ വർഷം കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. അരങ്ങേറ്റം ഗംഭീരമാക്കിയ രശ്മിക അത്തവണത്തെ സൈമ പുരസ്കാരവും നേടി. 

ആദ്യ ചിത്രത്തിലെ നായകനായിരുന്ന രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായിരുന്നു. ആരാധകരടക്കം ആഘോഷമാക്കിയ ആ ബന്ധം വിവാഹ നിശ്ചയംവരെ എത്തിയതുമാണ്. എന്നാൽ പിന്നീട് ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറി. വിവാഹ നിശ്ചയത്തിന് ശേഷമാണ് രശ്മികയ്ക്ക് തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നത്. ഇതോടെ താരം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷിതും തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് മുന്നോട്ടേക്ക് പോയി. 

കരിയറിൽ കുതിച്ചുയരുകയാണ് നടി. ഹേറ്റേഴ്സിനൊപ്പം തന്നെ ആരാധകരും രശ്മികയ്ക്കുണ്ട്. പുഷ്പ 2 വാണ് രശ്മികയുടെ വരാനിരിക്കുന്ന സിനിമ. സിനിമയുടെ ഒന്നാം ഭാ​ഗം വൻ ഹിറ്റായിരുന്നു. അല്ലു അർജുനാണ് സിനിമയിലെ നായകൻ. രണ്ടാം ഭാ​ഗത്തിൽ സായ് പല്ലവിയും അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago