ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് വലിയ പ്രേക്ഷക പിന്തുണ നേടി മുന്നോട്ട് പോവുകയാണ്. മിന്നും പ്രകടനവുമായി മത്സരാർത്ഥികളും കളം നിറഞ്ഞു കളിക്കുമ്പോൾ പോരാട്ടം തുടക്കംമുതൽ തന്നെ ശക്തമാണ്. ബിഗ് ബോസ് ഷോയെ കുറിച്ച് കൃതമായി ധാരണയുള്ള മത്സരാര്‍ഥികളാണ് ഇത്തവണയുള്ളതെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടിയ്ക്ക് താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നുമുണ്ട്.
അത്തരത്തിൽ ഇന്നലെ ഹൗസിനുള്ളിൽ നടന്ന ഒരു വാക്കുതർക്കം വലിയ രീതിയിൽ ചർച്ചയാവുകയാണ്. രണ്ടാം ദിവസവും ഒന്നാം ദിവസം നടന്നുതുപോലെ വലിയൊരു വഴക്ക് നടന്നതായും പുതിയ പ്രമോയിൽ വ്യക്തമാണ്. രണ്ടാം ദിവസം വഴക്ക് ഉണ്ടായിരിക്കുന്നത് സാഗർ സൂര്യയും ശോഭ വിശ്വനാഥും തമ്മിലാണ്.
കള്ളന്റെ കഥാപാത്രമായി വേഷം മാറിയ ശേഷം മനീഷയ്ക്ക് അരികിലിരുന്ന സാഗർ മറ്റൊരു കഥാപാത്രമായി വേഷം മാറി സമീപത്ത് ഇരുന്ന ശോഭയോട് കുപ്പിപ്പാൽ എവിടെയാണ് വെച്ചിരിക്കുന്നത് എടുത്ത് തരൂ… എനിക്ക് കുടിക്കണമെന്ന് പറഞ്ഞപ്പോൾ ശോഭ നൽകിയ മറുപടിയാണ് വീട്ടിൽ പുതിയ വഴക്കിന് കാരണമായിരിക്കുന്നത്.
സാഗറിന്റെ ചോദ്യത്തിന്റെ അത് നിന്റെ അമ്മയോട് ചോദിക്കാനായിരുന്നു ശോഭയുടെ മറുപടി. പിന്നെ ഇരുവരും തമ്മിൽ വലിയ രീതിയിൽ തർക്കവും വഴക്കുമായി മാറി. പ്രൊമോ പുറത്തു വന്നതിന് പുറമെ ശോഭയ്ക്ക് നേരെ വലിയ വിമർശനമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മത്സരാർത്ഥികൾക്കിടയിൽ നിന്നുമുയർന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…