Lijo Jose Pellissery and Mohanlal
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ അവസാനിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ദൈര്‍ഘ്യമേറിയ രംഗങ്ങളായിരുന്നു രാജസ്ഥാനിലെ മരുഭൂമിയില്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഷൂട്ട് ചെയ്തിരുന്നത്. മോഹന്‍ലാലും ഷൂട്ടിങ്ങിന്റെ ഭാഗമായി രാജസ്ഥാനിലുണ്ടായിരുന്നു.
ആദ്യമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ഗുസ്തി പ്രമേയമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം ആക്ഷന്‍ ഴോണറിലുള്ളതാണ്.
ദൈര്‍ഘ്യമേറിയ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ അഭിനയിക്കുക.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…