ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് എട്ട് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. പതിനെട്ട് മത്സരാർത്ഥികളുള്ള ഷോയിലെ ആദ്യ നോമിനേഷനും പൂർത്തിയായി. ആരാദ്യം വീട്ടിൽ നിന്ന് പുറത്താകുമെന്ന ആകാംക്ഷയിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. സമൂഹ മാധ്യമങ്ങളിലും ബിഗ് ബോസ് ചർച്ചകൾ സജീവമാണ്. ആദ്യ ആഴ്ചയിലെ നോമിനേഷൻ ഒഴിവാക്കി മത്സരാർത്ഥികൾക്ക് തങ്ങളെ തന്നെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കി നൽകിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ തങ്ങൾക്ക് കിട്ടുന്ന അവസരങ്ങളൊന്നും ഒരു മത്സരാർത്ഥിയും ഉപയോഗപ്പെടുത്താതെ പോകുന്നില്ല. അത്തരത്തിൽ നടന്നൊരു രസകരമായ ചർച്ചയാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് എയ്ഞ്ചലിൻ. രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും എയ്ഞ്ചലിൻ മിടുക്കിയാണ്. ബിഗ് ബോസ് വീട്ടിലെ പേൻ ശല്യത്തെക്കുറിച്ചാണ് എയ്ഞ്ചലിന്റെയും സംഘത്തിന്റെയും ചർച്ച.
റെനീഷ, എയ്ഞ്ചലിൻ, ഗോപിക, സെറീന എന്നിവർ കൂടി ഇരിക്കുമ്പോഴാണ് ബിഗ് ബോസ് വീട്ടിൽ ഉള്ള പേൻ ശല്യത്തെക്കുറിച്ച് ഇവർ സംസാരിക്കുന്നത്. റെനീഷയുടെ തലയിൽ പേനിന്റെ മുട്ടകൾ ആണെന്നും ഇനി അധികം വൈകാതെ അത് പെരുകുമോ എന്നുമാണ് ഇവരുടെ സംസാരം. ഇതെങ്ങനെ വീട്ടിൽ വന്നുവെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
അതേസമയം തന്റെ കുടുംബത്തെപറ്റി കൂടുതൽ മനസ് തുറക്കുകയാണ് ഗോപിക. മൂത്ത ചേട്ടൻ അമ്മയാണെന്നും ഇളയ ചേട്ടൻ സുഹൃത്താണെന്നും ഗോപിക പറയുന്നു. ബിഗ് ബോസിലെ ആദ്യ കോമണറാണ് ഗോപിക. പ്രേക്ഷക പിന്തുണയോടെയാണ് ഗോപിക് ബിഗ് ബോസിലെത്തിയതും മത്സരിക്കുന്നതും. ഗോപിക കോമണറായതുകൊണ്ട് തന്നെ ജനങ്ങൾ ഗോപികയെ എന്തുവന്നാലും പിന്തുണയ്ക്കുമെന്ന കാഴ്ചപ്പാടിലാണ് മറ്റ് മത്സരാർഥികൾ ഉള്ളത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…