Mammootty
ഹൊറര്‍ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുക. ഹൊറര്‍ ഗണത്തില്‍പ്പെട്ട സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കാനാണ് തീരുമാനം.
തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിര്‍മാണം. വൈ നോട്ട് സ്റ്റുഡിയോസിന്റെ ആദ്യ മലയാള സിനിമയാണ് ഇത്. രാഹുല്‍ സദാശിവന്‍ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് സാധ്യത.
കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. അതിനുശേഷം നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. ഇതിനുശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിലും ലണ്ടനിലും നടക്കും.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ അഭിനയിക്കും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…